2020 ഓടെ ഹാംഗ്ഔട്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
2013-ല്‍ ജിചാറ്റിന് പകരക്കാരനായിട്ടാണ് ഗൂഗിള്‍ ഹാംഗ്ഔട്ടിനെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നത്.

2020 ഓടെ ഹാംഗ്ഔട്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍. 2013-ല്‍ ജിചാറ്റിന് പകരക്കാരനായിട്ടാണ് ഗൂഗിള്‍ ഹാംഗ്ഔട്ടിനെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നത്. എന്നാല്‍ ആരും ഉപയോഗിക്കത്തൊരു ആപ്ലിക്കേഷന്‍ എന്ന വിശേഷണവും ഇതിനിടയ്ക്ക് ലഭിച്ചിരുന്നു.
സന്ദേശമയയ്ക്കല്‍, വീഡിയോ ചാറ്റ്, എസ്എംഎസ്, വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (വിഒഐപി) സവിശേഷതകള്‍ ഉള്‍പ്പെടെയാണ് കമ്പനി ഹാംഗ്ഔട്ടിനെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നത്.
എന്നാല്‍ അടുത്ത കാലത്തായി ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് കമ്പനി തന്നെ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത് കമ്പനി നിര്‍ത്തിവെച്ചിരുന്നു. ആപ്പിളിന്റെ ആപ്ലിക്കേഷനില്‍ ആപ്പിന്റെ പ്രവര്‍ത്തനം കമ്പനി നിര്‍ത്തിവച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാംഗ്ഔട്ടിനെക്കാളും മികച്ച രീതിയില്‍ മറ്റു ആപ്ലിക്കേഷനുകളുള്ളതും തിരിച്ചടിയായി.
Adjust Story Font
16

