പുതിയ ഫീച്ചറുമായി ഗൂഗിള്‍ ഷോപ്പിംഗ്
ഉത്പന്നങ്ങള്‍ പ്രത്യേകം തരംതിരിച്ച് തിരയാനുള്ള സൗകര്യമാണ് ഗൂഗിള്‍ ഒരുക്കിയിട്ടുള്ളത്

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഉപകാരപ്രദമായി പുതിയ ഫീച്ചറുമായി ഗൂഗിള്‍. ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് വിലയും ഓഫറുകളും മനസ്സിലാക്കി സാധനങ്ങള്‍ വാങ്ങാനുള്ള പുതിയ സജ്ജീകരണമാണ് ഗൂഗിള്‍ ഒരുക്കിയിട്ടുള്ളത്. വിവിധ ഉത്പന്നങ്ങള്‍ക്ക് കമ്പനികള്‍ നല്‍കുന്ന കിഴിവുകളും, ഓഫറുകളും, അതിനെ കുറിച്ചുള്ള റിവ്യൂകളും മനസ്സിലാക്കി സാധനങ്ങള്‍ വാങ്ങിക്കാന്‍ പറ്റുന്ന തരത്തിലുള്ള സെര്‍ച്ച് ഓപ്ഷനാണ് ഗൂഗിള്‍ കൊണ്ടു വന്നിരിക്കുന്നത്. സെര്‍ച്ച് ഓപ്ഷനില്‍ പുതിയ ഷോപ്പിംഗ് എന്ന ടാബ് കൂടി ചേര്‍ത്തിരിക്കുകയാണ് ടെക്ക് ഭീമന്‍.
ഇന്ത്യയില്‍ പ്രതിവര്‍ഷം നാല് കോടിയോളം ജനങ്ങള്‍ ഷോപ്പിംഗിനായി ഓണ്‍ലൈന്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഉത്പന്നങ്ങള്‍ പ്രത്യേകം തരംതിരിച്ച് തിരയാനുള്ള സൗകര്യമാണ് ഗൂഗിള്‍ ഒരുക്കിയിട്ടുള്ളത്. ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നിലവില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാണ്. വ്യാപാരികള്‍ക്ക് ഉത്പന്നങ്ങളുടെ വിലവിരങ്ങളും ഓഫറുകളും ഉപഭോക്താക്കളെ അറിയിക്കുന്നതിനും പുതിയ ഫീച്ചര്‍ സൗകര്യം ഒരുക്കുന്നുണ്ട്.
Adjust Story Font
16

