മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി വേണ്ടത് രണ്ട് ദിവസം മാത്രം
ഉപഭോക്താവിന് ലഭിക്കുന്ന യുണീക് പോര്‍ട്ടിങ് കോഡ് (യു.പി.സി) സാധുത നാല് ദിവസം എന്നതില്‍ നിന്നും 15 ദിവസമായി ഉയര്‍ത്തിയിരിക്കുന്നു

നിലവിലുള്ള മൊബൈല്‍ നമ്പര്‍ മാറ്റാതെ സെര്‍വീസ് പ്രൊവൈഡറെ മാറ്റാവുന്ന സംവിധാനമാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടിങ് (എം.എന്‍.പി). ഇത് ഉപഭോക്താവ് സംസ്ഥാനം വിട്ട് പോയാലും മാറുന്ന സംസ്ഥാനത്തിലെ പ്രൊവൈഡര്‍മാരിലേക്ക് പഴയ മൊബൈല്‍ നമ്പറില്‍ നിന്ന് കൊണ്ട് തന്നെ മാറ്റാന്‍ സാധിക്കും.

എന്നാല്‍ എം.എന്‍.പിയില്‍ ആറ് മാസത്തിനകം നിലവില്‍ വരുന്ന പുതിയ ഭേദഗതിയുമായി രംഗത്തെത്തുകയാണ് ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ. പുതിയ നിയമങ്ങള്‍ അനുസരിച്ച് ഇനി ഉപഭോക്താക്കള്‍ക്ക് പല ചോദ്യ പ്രതികരണ സംവിധാനങ്ങള്‍ പാലിക്കേണ്ടി വരും.

ഈ പുതിയ ക്രമീകരണങ്ങള്‍ അനുസരിച്ച് എം.എന്‍.പി സെര്‍വീസ് പ്രൊവൈഡര്‍ സേവന ദാതാവായ സെല്ലുലര്‍ ഓപ്പറേറ്ററുടെ കാര്യവിവരങ്ങള്‍ ശേഖരിക്കുകയും അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ പോര്‍ട്ടിങിനായി ഉപഭോക്താവിന് ഒരു യു.പി.സി കോഡ് ലഭിക്കുകയും ചെയ്യുന്നു. ഈ പുതിയ സംവിധാനം രണ്ട് ദിവസത്തിനകം എല്ലാ വെരിഫിക്കേഷനും പൂര്‍ത്തിയാക്കി സിം പോര്‍ട്ട് ചെ്യ്യാന്‍ ഉപഭോക്താവിനെ സഹായിക്കുന്നു.

ഉപഭോക്താവിന് ലഭിക്കുന്ന യുണീക് പോര്‍ട്ടിങ് കോഡ് (യു.പി.സി) സാധുത നാല് ദിവസം എന്നതില്‍ നിന്നും 15 ദിവസമായി ഉയര്‍ത്തിയിരിക്കുന്നു. ജമ്മു കാശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, അസം എന്നീ സംസ്ഥാനങ്ങളില്‍ യു.പി.സി സാധുത നാല് ദിവസം തന്നെയാണ്.
Adjust Story Font
16

