പുതുവര്‍ഷ സമ്മാനവുമായി ഹുവായ്; ഹുവായ് Y7 (2019) സവിശേഷതകള്‍
3 ജി.ബിയുടെയും 4 ജി.ബിയുടെയും രണ്ടു വേരിയന്റുകളിലാണ് വൈ.7 ഇറങ്ങുന്നത്

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി എത്തിയിരിക്കുകയാണ് ഹുവായി. പുതുവര്‍ഷത്തോടനുബന്ധിച്ച് ഹുവായ് വൈ.7 ന്റെ 2019 മോഡലുമായാണ് ചൈനീസ് ബ്രാന്‍ഡ് വരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ ഹുവായ് വൈ.7 (2018)ന്റെ പിന്‍ഗാമിയായിട്ടാണ് വൈ.7 (2019) [ Huawei Y7 (2019) ] എത്തുന്നത്.

ഡ്യുവല്‍ റിയര്‍ ക്യാമറയുമായി എത്തുന്ന വൈ.7 (2019)ന് ഫ്ലാഷോടു കൂടിയ 13 എം.പിയുടെ പ്രൈമറി സെന്‍സറും, രണ്ട് എം.പിയുടെ ഡെപ്ത് സെന്‍സറുമാണുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടു കൂടിയുള്ള ഫീച്ചറും ക്യാമറയ്ക്കുണ്ട്. 4,000 എം.എ.എച്ചിന്റേതാണ് ബാറ്ററി. ഫാസ്റ്റ് ചാര്‍ജിംഗ് ഫെസിലിറ്റി ഇല്ലങ്കിലും, മികച്ച ബാറ്ററി ലൈഫാണ് വൈ.7 (2019) നല്‍കുന്നത്. രണ്ടു ദിവസം വരെ ഫോണില്‍ ചാര്‍ജ് നീണ്ടു നില്‍കുമെന്നാണ് അവകാശപ്പെടുന്നത്.

6.2 ഇഞ്ച് എച്ച്.ഡി+ ഡിസ്‌പ്ലെയാണ് ഹുവായ് വൈ.7 (2019)നുള്ളത്. വാട്ടര്‍ഡ്രോപ് സ്റ്റൈലിലുള്ള നോച്ച് ഡിസ്‌പ്ലേ 19.5:9 അനുപാതത്തിലാണുള്ളത്. 3 ജി.ബിയുടെയും 4 ജി.ബിയുടെയും രണ്ടു വേരിയന്റുകളിലാണ് ഫോണ്‍ ഇറങ്ങുന്നത്. ഇവക്ക് യഥാക്രമം 32 ജി.ബിയുടെയും 64 ജി.ബിയുടെയും എക്‌സ്റ്റേണല്‍ സ്റ്റോറേജും ലഭ്യമാണ്. 150 യൂറോ ആണ് ഫോണിന് കരുതപ്പെടുന്ന വില (ഏകദേശം 12,000 രൂപ).
കഴിഞ്ഞ വര്‍ഷം മെയിലാണ് വൈ.7 ഫോണുമായി ഹുവായ് വിപണിയിലേക്ക് വരുന്നത്. തുടര്‍ന്ന് ഈ വര്‍ഷം തുടക്കത്തില്‍ ഇതിന്റെ അപ്‌ഗ്രേഡഡ് വേര്‍ഷനായി വൈ.7 (2018) പുറത്തിറക്കുകയുണ്ടായി.
Adjust Story Font
16

