Quantcast

ഓഫറുകളുടെ പെരുമഴയുമായി വീണ്ടും ആമസോണ്‍ ‘ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍’

സ്മാർട്ട്ഫോൺ, ലാപ്പ്ടോപ്പ്, ക്യാമറകൾ, ഹെഡ്ഫോണുകൾ ഉൾപ്പടെയുള്ള ഗാഡ്ജെറ്റ്-ഉത്പന്നങ്ങൾക്ക് വമ്പിച്ച ഓഫറുകളാണ് ഈ ദിവസങ്ങളിൽ ലഭ്യമാകുന്നത്

MediaOne Logo

Web Desk

  • Published:

    12 Jan 2019 2:47 PM IST

ഓഫറുകളുടെ പെരുമഴയുമായി വീണ്ടും ആമസോണ്‍ ‘ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍’
X

ഈ വർഷത്തെ ആദ്യ വിൽപ്പനോത്സവത്തിന് തുടക്കം കുറിച്ച് ആമസോൺ ‘ഗ്രേറ്റ് ഇന്ത്യൻ സെയിൽ’ ഉപഭോക്താക്കളിലേക്ക്. ഈ മാസം ജനുവരി 20 മുതൽ 23 വരെ നാല് ദിവസത്തെ വിൽപ്പനയാണ് ആമസോൺ അവതിരിപ്പിക്കുന്നത്. സ്മാർട്ട്ഫോൺ, ലാപ്പ്ടോപ്പ്, ക്യാമറകൾ, ഹെഡ്ഫോണുകൾ ഉൾപ്പടെയുള്ള ഗാഡ്ജെറ്റ്-ഉത്പന്നങ്ങൾക്ക് വമ്പിച്ച ഓഫറുകളാണ് ഈ ദിവസങ്ങളിൽ ലഭ്യമാകുന്നത്.

ജനുവരി 20ന് തുടങ്ങുന്ന ഗ്രേറ്റ് ഇന്ത്യൻ സെയിൽ, പ്രെെം മെംബേസിന് 19ാം തിയ്യതി ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ ലഭ്യമായി തുടങ്ങും. പ്രമുഖ ബ്രാൻഡുകളായ ആപ്പിൾ, വൺ പ്ലസ്, റിയൽമി, ഷവോമി, എൽ.ജി, ഫിലിപ്പ്സ് എന്നിവ മികച്ച ഓഫറുകളോടെ ലഭ്യമാക്കുമെന്ന് ആമസോൺ വൃത്തങ്ങൾ അറിയിച്ചു. വൺ പ്ലസ് 6T, റെഡ്മി Y2, വാവെയ് നോവ 3i, ഹോണർ 8X എന്നീ ജനപ്രിയ ഐറ്റങ്ങൾക്ക് പ്രത്യേക നിരക്കുകളും, എക്സ്ചേഞ്ച് ഓഫറുകളും ഉണ്ടായിരിക്കുന്നതാണ്.

ഇലക്ട്രോണിക്ക് ഉത്പന്നങ്ങൾ 60 ശതമാനം വരെ വിലക്കിഴിവില്‍
ഗ്രേറ്റ് സെയിലിൽ ലഭിക്കും. മികച്ച ഷോപ്പിംഗ് അവസരമൊരുക്കുന്നതിന്റെ ഭാഗമായി, പത്ത് കോടിയോളം ഉത്പന്നങ്ങൾക്ക് നോ കോസ്റ്റ് ഇ.എം.ഐ ഓപ്ഷനോടെയുള്ള സൗകര്യം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. ഇതിനു പുറമെ, തെരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാർഡുകൾക്കും, ബജാജ് ഫിൻസെർവ് ഉപഭോക്താക്കൾക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.

TAGS :
Next Story