Quantcast

ഇനി അതിവേഗക്കാലം; 1ടിബി ഇന്റേണല്‍ മെമ്മറിയുള്ള സ്മാര്‍ട്ട്‌ഫോണുമായി സാംസങ്

32,64,128 ജിബി ഇന്റേണല്‍ മെമ്മറിയുള്ള സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ന് അധികവും. ഇതിലേക്കാണ് 1ടിബി(ടെറാബൈറ്റ്) ഇന്റേണല്‍ മെമ്മറി അടങ്ങിയ ഫോണും എത്തുന്നത്.  

MediaOne Logo

Web Desk

  • Published:

    3 Feb 2019 11:56 AM GMT

ഇനി അതിവേഗക്കാലം; 1ടിബി ഇന്റേണല്‍ മെമ്മറിയുള്ള സ്മാര്‍ട്ട്‌ഫോണുമായി സാംസങ്
X

സ്മാര്‍ട്ട്‌ഫോണില്‍ ആദ്യമായി ഒരു ടിബി(ടെറാ ബൈറ്റ്) ഇന്റേണല്‍ മെമ്മറി പരീക്ഷണവുമായി സാംസങ്. ഒരു ടിബി അടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റേണല്‍ മെമ്മറിയായി ഒരു ടിബി വരുമ്പോള്‍ എക്‌സ്റ്റേണല്‍ മെമ്മറിയെപ്പറ്റി ചിന്തിക്കുകയെ വേണ്ട. ഒരു ടിബി വരുന്ന ഫോണുകളില്‍ മെമ്മറി കാര്‍ഡിനായി പ്രത്യേക സ്ലോട്ട് തന്നെ ഉണ്ടാവുമോ എന്നാണ് അറിയേണ്ടത്. 32,64,128 ജിബി ഇന്റേണല്‍ മെമ്മറിയുള്ള സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ന് അധികവും. ഇതിലേക്കാണ് 1ടിബി (ടെറാബൈറ്റ്) ഇന്റേണല്‍ മെമ്മറി അടങ്ങിയ ഫോണും എത്തുന്നത്. 1024 ജിബിയാണ് ഒരു ടെറാബൈറ്റ്.

നിലവില്‍ ഉപയോഗിക്കുന്ന 64ജിബി കാര്‍ഡിനേക്കാള്‍ വലുപ്പമുണ്ടാവുമെങ്കിലും അതിവേഗമാവും ഒരു ടിബി സ്മാര്‍ട്ട്ഫോണുകളുടെ പ്രവര്‍ത്തനം. ഡാറ്റ ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഞൊടിയിടയില്‍ സംഭവിക്കും. അഞ്ച് ജിബി വലുപ്പമുള്ള വീഡിയോ ഒക്കെ അഞ്ച് സെക്കന്‍ഡ് കൊണ്ട് കൈമാറാം എന്നാണ് പറയുന്നത്. അതായത് മൈക്രോ എസ്ഡി കാര്‍ഡില്‍ ചെയ്യുന്നതിന്റെ ഇരട്ടി വേഗതയുണ്ടാവും. 4കെ- യുഎച്ച്ഡി ഫോര്‍മാറ്റിലുള്ള വീഡിയോ 64 ജിബി കാര്‍ഡിനേക്കാള്‍ ദൈര്‍ഘ്യത്തില്‍ സ്റ്റോര്‍ ചെയ്യാനുമാവും.

ചുരുക്കിപ്പറഞ്ഞാല്‍ സ്പേസ് ഉണ്ടാവില്ലെന്ന് പറഞ്ഞ് ഇനി ഒന്നിനെയും ഒഴിവാക്കേണ്ടിവരില്ല. മാത്രമല്ല, സ്പേസ് ലഭിക്കാനായി ഗ്യാലറിയില്‍ നിന്ന് പ്രിയപ്പെട്ട ഫോട്ടോകള്‍ മാസത്തില്‍ ഡിലീറ്റ് ചെയ്യേണ്ട പ്രവൃത്തിയും അവസാനിക്കും. അതേസമയം സാംസങിന്റെ ഏത് മോഡലിലാവും ഒരു ടിബിയുണ്ടാവുക എന്ന് പറയുന്നില്ലെങ്കിലും ഈ മാസം പുറത്തിറങ്ങുന്ന എസ് 10ന് ഈ സ്റ്റോറേജ് ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 20നാണ് ഗ്യാലകസി എസ് 10 അവതരിപ്പിക്കുന്നത്. 512 ജിബി ഇന്‍റേണല്‍ സ്റ്റോറേജുമായി സാംസങിന്റെ ഗ്യാലകസി നോട്ട്9 നേരത്തെ എത്തിയിരുന്നു.

TAGS :
Next Story