എം10, എം20യുമല്ല; സാംസങിന്റെ എം30ക്ക് ചില പ്രത്യേകതകളുണ്ട്...
എം10, എം20ക്ക് പിന്നാലെ എം പരമ്പരയിലെ മൂന്നാം സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങി സാംസങ്. എം30 എന്നാണ് മോഡലിന്റെ പേര്.

എം10, എം20ക്ക് പിന്നാലെ എം പരമ്പരയിലെ മൂന്നാം സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങി സാംസങ്. എം30 എന്നാണ് മോഡലിന്റെ പേര്. എം പരമ്പരയിലെ മൂന്ന് ഫോണുകളും ഒപ്പം പുറത്തിറക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും എം30യുടെ ചടങ്ങ് വൈകുകയായിരുന്നു. എം20യെപ്പോലെ ഡിസൈനില്‍ ഒരുപോലെയാണെങ്കിലും ചില പ്രത്യേകതകള്‍ എം30യെ വേറിട്ടതാക്കുന്നു. ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലെയാണ് എം30ക്ക്. അമോലെഡ് പാനലും ചിലപ്പോ ലഭിച്ചേക്കാം.
വാട്ടര്‍ഡ്രോപ് നോച്ച് ആണ്. 6.38 ഇഞ്ചാണ് ഡിസ്‌പ്ലെയുടെ വലുപ്പം. ഫുള്‍ ഹൈ ഡെഫിനിഷന്‍(എഫ്.എച്ച്.ഡി) റെസല്യൂഷനായിരിക്കും. 16 എംപിയുടെ സെല്‍ഫി ക്യാമറ ലഭ്യമാവും. ട്രിപ്പിള്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത. സാംസങിന്റെ തന്നെ ഗ്യാലകസി എ7ന് ട്രിപ്പിള്‍ ക്യാമറയുണ്ട്. 13എം.പി+5എം.പി+5 എം.പിയാണ് ക്യാമറ ക്വാളിറ്റി. അതിനാല്‍ തന്നെ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, ടെലിഫോട്ടോ ലെന്‍സ് എന്നിവ പ്രതീക്ഷിക്കാം. ക്യാമറക്ക് താഴെയാണ് ഫ്ളാഷ് ലൈറ്റ്.
ഫിംഗര്‍പ്രിന്റ് സെന്‍സര്‍, യുഎസ്ബി ടൈപ് സി കേബിള്‍ എന്നിവയുണ്ടാകും. മുകളിലാണ് മൈക്രോഫോണ്‍, അതിനാല്‍ 3.5 എം.എം ഓഡിയോ ജാക്ക് ഉണ്ടാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എക്‌സൈനോസ് 7904 ആണ് പ്രൊസസര്‍. 6ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ആണ് അടിസ്ഥാന വാരിയന്റ്. മൈക്രോ എസ്.ഡി കാര്‍ഡ് വഴി പിന്നെയും എക്സ്പാന്‍ഡ് ചെയ്യാം. 5,000 എം.എ.എച്ച് ബാറ്ററി. അതേസമയം വിലയെപ്പറ്റി ഇപ്പോള്‍ പറയുന്നില്ല. ഏകദേശം 20,000 ത്തിന് അടുത്ത് വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(Pricekart എന്ന ടെക് സൈറ്റ് പ്രകാരമാണ് റിപ്പോര്‍ട്ട്. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ തന്നെ പ്രത്യേകതകളില്‍ മാറ്റം പ്രതീക്ഷിക്കാം)
ये à¤à¥€ पà¥�ें- ഷവോമിയെ വീഴ്ത്താന്‍ സാംസങ് പുറത്തിറക്കുന്ന മോഡലുകളുടെ വില വിവരം പുറത്ത്
Adjust Story Font
16

