Quantcast

മൂന്ന് പിന്‍ക്യാമറകളുമായി സാംസങ് M30, വില 15,000ത്തിലും താഴെ

എം 30യുടെ ഓണ്‍ലൈന്‍ വില്‍പന മാര്‍ച്ച് ആദ്യവാരം ആരംഭിക്കുമെന്നാണ് സൂചന.

MediaOne Logo

Web Desk

  • Published:

    14 Feb 2019 7:58 AM GMT

മൂന്ന് പിന്‍ക്യാമറകളുമായി സാംസങ് M30, വില 15,000ത്തിലും താഴെ
X

സാംസങ് ഗാലസ്‌ക്‌സിയുടെ 'എം' സീരീസിലെ പുതിയ ഫോണ്‍ എം30 ഇന്ത്യയിലേക്ക്. ജനുവരിയില്‍ ഇറങ്ങിയ എം10, എം20 സ്മാര്‍ട്ട്‌ഫോണുകള്‍ വന്‍ഹിറ്റായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 15,000 രൂപയില്‍ താഴെ വിലയിട്ട് എം 30 സാംസങ് ഇന്ത്യയിലെത്തിക്കുന്നത്.

എം30 ജനപ്രിയ സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തിലെ പുതിയ അംഗമാകുമെന്നാണ് സാസങിന്റെ പ്രതീക്ഷ. എം സീരീസിലെ മുന്‍ മോഡലുകളുടെ വിജയം തന്നെയാണ് ഈ പ്രതീക്ഷയുടെ അടിസ്ഥാനം. മൂന്ന് പിന്‍ ക്യാമറകളുള്ള എം30ക്ക് 5000mAh ബാറ്ററിയാണ് സാംസങ് നല്‍കിയിരിക്കുന്നത്. Exynos 7904 പ്രൊസസറിലെത്തുന്ന M30യുടെ റാം 4GB -64GB യുടേതാണ്. എം 30യുടെ ഓണ്‍ലൈന്‍ വില്‍പന മാര്‍ച്ച് ആദ്യവാരം ആരംഭിക്കുമെന്നാണ് സൂചന.

ജനുവരിയിലാണ് സാംസങ് ഇന്ത്യയില്‍ 'M20', 'M10' സ്മാര്‍ട്ട്‌ഫോണുകളെ അവതരിപ്പിച്ചത്. 10,990 രൂപയും 7,990 രൂപയുമായിരുന്നു വില. ഷവോമിയടക്കമുള്ള ചൈനീസ് കമ്പനികളുടെ ബജറ്റ് ഫോണുകളുടെ വിപണി ലക്ഷ്യമിട്ടായിരുന്നു സാംസങ് എം സീരീസ് ഫോണുകളെ അവതരിപ്പിച്ചത്. എം 20യുടെ 4ജിബി+64ജിബി മോഡലിന് 12990 രൂപയും 3ജിബി+32ജിബി മോഡലിന് 10990 രൂപയുമാണ് സാംസങ്ങ് ഇട്ടിരിക്കുന്നത്. എം 10ന്റെ 3ജിബി+32ജിബി ഫോണ്‍ 8990 രൂപക്കും 2ജിബി+16ജിബി മോഡല്‍ 7990 രൂപക്കുമാണ് സാംസങ് വിപണിയിലെത്തിച്ചത്.

ഓണ്‍ലൈനില്‍ തരംഗം സൃഷ്ടിച്ചായിരുന്നു സാസങിന്റെ എം സീരീസ് ഫോണുകളുടെ വരവ്. ഫെബ്രുവരി അഞ്ചിന് ആമസോണില്‍ വില്‍പനക്കുവെച്ച എം സീരീസ് ഫോണുകള്‍ ആദ്യ ദിനം തന്നെ വിറ്റുപോയിരുന്നു.

TAGS :
Next Story