Quantcast

അറിഞ്ഞോ? സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണിലെ അത്ഭുതങ്ങള്‍ 

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് സാംസങ് തങ്ങളുടെ ‘തുറുപ്പ് ചീട്ടിനെ’ പരിചയപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    21 Feb 2019 11:11 AM GMT

അറിഞ്ഞോ? സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണിലെ അത്ഭുതങ്ങള്‍ 
X

കാത്തിരിപ്പിനൊടുവില്‍ സാംസങ് തങ്ങളുടെ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍(ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍)അവതരിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് സാംസങ് തങ്ങളുടെ ‘തുറുപ്പ് ചീട്ടിനെ’ പരിചയപ്പെടുത്തിയത്. സാങ്കേതിക വിദ്യയിലെ അതിനൂതന സംഭവങ്ങള്‍ ആഗ്രഹിക്കുന്നവരെയാണ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണിലൂടെ സാംസങ് ലക്ഷ്യമിടുന്നത്. അതിനാല്‍ തന്നെ ആഡംബര ഉല്‍പ്പന്നം എന്ന നിലയിലെ ഈ സ്മാര്‍ട്ട്‌ഫോണിനെ കാണാവൂ. തെരഞ്ഞെടുത്ത മാര്‍ക്കറ്റുകളിലൂടെയാണ് ആദ്യം വില്‍പ്പനക്കെത്തുക. അതിന് ഏപ്രില്‍ വരെ കാത്തിരിക്കണം.

എന്നാല്‍ ഏതെല്ലാമാണ് വിപണി എന്ന് കമ്പനി ഇപ്പോള്‍ വ്യക്തമാക്കുന്നില്ല. രണ്ട് സ്‌ക്രീനുകളാണ് ഫോള്‍ഡബിള്‍ ഫോണിന്റെ പ്രത്യേകത. സാംസങിന്റെ തന്നെ പുതിയ ബ്രാന്‍ഡായ ഇന്‍ഫിനിറ്റി ഫ്ളക്സ് ഡിസ്‌പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാന ഡിസ്‌പ്ലെക്ക് 7.3 ഇഞ്ചും രണ്ടാമത്തെ ഡിസ്‌പ്ലെക്ക് 4.6 ഇഞ്ചുമാണ് വലിപ്പം. ഫോണ്‍ മടക്കിക്കഴിഞ്ഞാല്‍ പോക്കറ്റില്‍ ഉള്‍ക്കൊള്ളാവുന്ന രൂപത്തിലാവുകയും തുറന്നാല്‍ ടാബ് പോലെ ഉപയോഗിക്കുകയും ചെയ്യാം. വിവിധ ഘട്ടങ്ങളിലൂടെ ഏറ്റവും പുതിയ ടെക്‌നോളജികളെ ഉപയോഗപ്പെടുത്തിയാണ് ഇങ്ങനൊയൊരു സംരംഭം സാധ്യമാക്കിയതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഡോളര്‍ അടിസ്ഥാനമാക്കി ഇന്ത്യയിലെ വില കണക്കാക്കുകയാണെങ്കില്‍ ഏകദേശം 1,41,300 രൂപയായിരിക്കും ഈ മോഡലിന്റെ വില. ഗ്രീന്‍, ബ്ലൂ, സില്‍വര്‍ കളറുകളിലാണ് പുറത്തിറങ്ങുന്നത്. 4ജി,5ജി വാരിയന്റുകളിലും മോഡല്‍ ലഭ്യമാവും. ഏത് പ്രൊസസറിലാണ് നിര്‍മ്മാണമെന്നും കമ്പനി പറയുന്നില്ല. ഏകദേശം 7നാനോമീറ്ററായിരിക്കും ഇതിന്റെ ചിപ്‌സെറ്റ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗോണ്‍ 855 ആകാനാണ് സാധ്യത. 12ജിബി റാം 512 ജിബി ഇന്‍ബ്യുല്‍ട്ട് സ്റ്റോറേജുമാണ് അടിസ്ഥാന മോഡല്‍. അതേസമയം സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനാവില്ല. രണ്ട് സ്‌ക്രീനിനായി രണ്ട് ബാറ്ററിയാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ടിനും കൂടി 4,380 എം.എ.എച്ചാണ് കപ്പാസിറ്റി. മൂന്ന് ആപ്പുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കുന്ന മള്‍ടി ടാസ്‌ക് സൗകര്യവും ഇതിലുണ്ട്.

ആറ് ക്യാമറകളാണ് ഫോണിലുള്ളത്. ഫോണിന് പിന്‍ ഭാഗത്തായി മൂന്ന് ക്യാമറകളും സെല്‍ഫിയ്ക്ക് വേണ്ടി ഫോണിന്റെ മടക്കിനുള്ളില്‍ കണ്ട് ക്യാമറകളും. ചെറിയ സ്ക്രീനിന് മുകളിലൊയി ഒരു ക്യാമറയും ആണുള്ളത്. 16 എം.പി, 12 എം.പി, 12 എം.പി സെന്‍സറുകള്‍ ഫോണിന് പിന്‍ഭാഗത്തും 10 എം.പി 8 എം.പി ക്യാമറകള്‍ വലിയ സ്‌ക്രീനിന് മുകളിലായും ചെറിയ സ്‌ക്രീനിന് മുകളില്‍ 10 എം.പിയുടെ മറ്റൊരു ക്യാമറ സെന്‍സറുമാണ്. അള്‍ട്രാ വൈഡ്, വൈഡ് ആംഗിള്‍, ടെലിഫോട്ടോ ലെന്‍സുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെ ഫോണ്‍ ഉപയോഗിക്കുന്നുവോ, അതെ രൂപത്തില്‍ തന്നെ ക്യാമറ ഉപയോഗിക്കാനാവും.

TAGS :
Next Story