Quantcast

സുക്കര്‍ബര്‍ഗിന്റെ സുരക്ഷക്ക് ഫേസ്ബുക്ക് പ്രതിവര്‍ഷം ചിലവിടുന്നത് 69 കോടിരൂപ!

അടിയന്തരഘട്ടത്തില്‍ നിമിഷനേരംകൊണ്ട് സുക്കര്‍ബര്‍ഗിനെ ഭൂഗര്‍ഭ നിലയിലെത്തിക്കും... 

MediaOne Logo

Web Desk

  • Published:

    11 March 2019 7:15 AM GMT

സുക്കര്‍ബര്‍ഗിന്റെ സുരക്ഷക്ക് ഫേസ്ബുക്ക് പ്രതിവര്‍ഷം ചിലവിടുന്നത് 69 കോടിരൂപ!
X

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥാപനം പ്രതിവര്‍ഷം ചെലവിടുന്നത് പത്ത് ദശലക്ഷം ഡോളര്‍(ഏകദേശം 69.91 കോടിരൂപ). എഴുപത് പേരുടെ സംഘമാണ് സുക്കര്‍ബര്‍ഗിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. അടിയന്തരഘട്ടം വന്നാല്‍ ഫേസ്ബുക്ക് ആസ്ഥാനത്തു നിന്നും സുക്കര്‍ബര്‍ഗിന് രക്ഷപ്പെടാന്‍ ഒരു 'Panic Chute' സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കോണ്‍ഫറന്‍സ് മുറികള്‍ അടക്കം ബുള്ളറ്റ് പ്രൂഫാണെന്നും ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

യു.എസ് സീക്രട്ട് സര്‍വ്വീസ് സ്‌പെഷല്‍ ഏജന്റ് ജില്‍ ലീവന്‍സ് ജോണ്‍സണാണ് ഫേസ്ബുക്ക് സി.ഇ.ഒയുടെ സുരക്ഷാ സംഘത്തിന്റെ ചുമതലയുള്ളത്. സുക്കര്‍ബര്‍ഗിന് മാത്രമല്ല സി.ഒ.ഒ ഷെറില്‍ സാന്‍ഡ്ബര്‍ഗ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും കര്‍ശന സുരക്ഷയുണ്ട്. അടിയന്തരഘട്ടത്തില്‍ സുക്കര്‍ബര്‍ഗിനെ ഭൂഗര്‍ഭ പാര്‍ക്കിംങ് ഗാരേജിലേക്ക് അതിവേഗം എത്തിക്കാന്‍ സഹായിക്കുന്നതാണ് പാനിക് ച്യൂട്ട് സംവിധാനമെന്നാണ് ബിസിനസ് ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഫേസ്ബുക്ക് തയ്യാറായിട്ടില്ല.

സുക്കര്‍ബര്‍ഗിന്റെ ഡെസ്‌കിന് താഴെയുള്ള പാര്‍ക്കിംങ് സ്ഥലത്ത് ആരുടേയും കാര്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതിയില്ല. കാര്‍ബോംബ് പോലുള്ള ഭീഷണി ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലാണിത്. ഓഫീസിനകത്തും പുറത്തും മുഴുവന്‍ സമയവും സുരക്ഷാ ഉദ്യോഗസ്ഥരാല്‍ വളഞ്ഞ നിലയിലായിരിക്കും സുക്കര്‍ബര്‍ഗ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം രാവിലെ ഓടുന്ന സുക്കര്‍ബര്‍ഗിന്റെ ചിത്രം നേരത്തെ തന്നെ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരുന്നു.

പുറത്തുനിന്നുള്ള ആക്രമണം മാത്രമല്ല ഫേസ്ബുക്കിനകത്ത് ജീവനക്കാര്‍ക്ക് പോലും സുക്കര്‍ബര്‍ഗിനെ തൊടാനാവാത്ത വിധമാണ് സുരക്ഷാ സംവിധാനം. ആരെങ്കിലും പരിധിവിട്ട് ദേഷ്യപ്പെട്ടാലും ഈ സുരക്ഷാ ജീവനക്കാരായിരിക്കും പ്രതികരിക്കുക. ഫേസ്ബുക്ക് ആസ്ഥാനത്ത് സുക്കര്‍ബര്‍ഗിന്റെ ഡെസ്‌കിന് സമീപത്തെ ഡെസ്‌കുകളിലുള്ള പലരും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരല്ല മറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരാണെന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

TAGS :
Next Story