Quantcast

വാവേയുടെ പടം വെച്ചുള്ള തട്ടിപ്പ് കയ്യോടെ പിടികൂടി

നേരത്തെയും സ്മാര്‍ട്ട് ഫോണിലെടുത്തതെന്ന പേരില്‍ ഡിഎസ്എല്‍ആര്‍ ക്യാമറയിലെടുത്ത ചിത്രങ്ങള്‍ ചൈനീസ് കമ്പനി പരസ്യത്തിനുപയോഗിച്ചിട്ടുണ്ട്...

MediaOne Logo

Web Desk

  • Published:

    12 March 2019 5:37 AM GMT

വാവേയുടെ പടം വെച്ചുള്ള തട്ടിപ്പ് കയ്യോടെ പിടികൂടി
X

ചൈനീസ് കമ്പനിയായ വാവേയ് സ്മാര്‍ട്ട് ഫോണ്‍ ചിത്രങ്ങളെന്ന പേരില്‍ പുറത്തുവിട്ട ചിത്രങ്ങള്‍ ഡിഎസ്എല്‍ആര്‍ ക്യാമറയിലെടുത്തതെന്ന് ആരോപണം. വാവേയുടെ പുതിയ സ്മാര്‍ട്ട് ഫോണായ പി30 പ്രോ സീരീസിന്റെ പ്രചരണത്തിനായി പുറത്തുവിട്ട ചിത്രങ്ങളാണ് കമ്പനിക്ക് തിരിച്ചടിയാകുന്നത്. ചൈനീസ് സോഷ്യല്‍മീഡിയ സൈറ്റായ വെയ്‌ബോയിലൂടെയാണ് വാവേയ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

വാവേയ് പങ്കുവെച്ച ചിത്രം(ഇടത്ത്) യഥാര്‍ഥ ചിത്രം(വലത്ത്)

നേരത്തെയും ഇത്തരം പടം വെച്ചുള്ള തട്ടിപ്പിന്റെ പേരില്‍ പഴികേട്ടിട്ടുള്ള കമ്പനിയാണ് വാവേയ്. 2018 ആഗസ്തില്‍ വാവേയ് നോവ 3യുടെ പരസ്യത്തിനായി ഉപയോഗിച്ച ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണില്‍ എടുത്തതല്ലെന്ന് നേരത്തെ തെളിഞ്ഞിരുന്നു. പുതിയ മോഡല്‍ പി30യുടെ നാല് ക്യാമറയും ഒരു പെരിസ്‌കോപ്(പുറത്തേക്ക് തള്ളി വരുന്ന) ലെന്‍സും 7എക്‌സ് സൂമും അടങ്ങുന്ന സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറ ആരെയും ആകര്‍ഷിക്കുന്നതാണ്. എന്നാല്‍ പുതിയ വിവാദങ്ങള്‍ കമ്പനിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

യഥാര്‍ഥ ചിത്രം(ഇടത്ത്) വാവെയ് ചിത്രം(വലത്ത്)

ചിത്രങ്ങള്‍ വാവേയ് തങ്ങളുടെ വെയ്‌ബോ അക്കൗണ്ടില്‍ തന്നെ പങ്കുവെച്ചെന്നതും പ്രശ്‌നം ഗുരുതരമാക്കുന്നു. അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നതും ഒരു കുട്ടി താറാവിനടുത്തു നില്‍ക്കുന്നതുമായ ചിത്രങ്ങളാണ് ഡിഎസ്എല്‍ആറിലെടുത്തതാണെന്ന് തെളിഞ്ഞിരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും ഗൂഗിളില്‍ ഇമേജ് സെര്‍ച്ച് വഴി തെരഞ്ഞാല്‍ യഥാര്‍ഥ ചിത്രങ്ങള്‍ കാണാനാകും.

ഈ ചിത്രങ്ങള്‍ പരസ്യത്തിന് വേണ്ടി വാവേയ് പണം കൊടുത്ത് വാങ്ങിയതാവാനും സാധ്യതയുണ്ട്. അപ്പോഴും സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയിലെടുത്തത് എന്ന രീതിയില്‍ ഈ ചിത്രങ്ങള്‍ പരസ്യം നല്‍കുന്നതിന്റെ അനൗചിത്യം അവസാനിക്കുന്നില്ല.

TAGS :
Next Story