Quantcast

‘തല തിരിഞ്ഞ’ ടിവിയുമായി സാംസങ് 

സ്മാർട്ട്ഫോൺ ഡിസ്പ്ലേയോട് സാദൃശ്യമുള്ള തരത്തിലാണ് ദ സീറോ രൂപകൽപ്പന ചെയ്തിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    1 May 2019 8:10 PM GMT

‘തല തിരിഞ്ഞ’ ടിവിയുമായി സാംസങ് 
X

ടെലിവിഷൻ രംഗത്ത് ‘തല തിരിഞ്ഞ’ മാറ്റവുമായി സാംസങ്. വെർട്ടിക്കലായി കാണാവുന്ന ഡിസ്പ്ലേയോട് കൂടിയ ‘ദ സീറോ’ എന്ന ടിവിയുമായാണ് സാംസങ് എത്തിയിരിക്കുന്നത്. 43 ഇഞ്ചിന്റെ ടിവി ഹൊറിസോണ്ടൽ-വെർട്ടിക്കൽ മോഡിലായി ഡിസ്പ്ലെ ക്രമീകരിക്കാവുന്നതാണെന്ന് കൊറിയൻ ടെക് ഭീമൻ അറിയിച്ചു.

സ്മാർട്ട്ഫോൺ യൂസേഴ്സിന്റെ എണ്ണം വർദ്ധിക്കുകയും, ടെലിവിഷൻ കാണുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്ന പശ്ചാതലത്തിലാണ് പുതിയ പരീക്ഷണവുമായി സാംസങ് രംഗത്ത് എത്തിയിരിക്കുന്നത്. ടെലിവിഷനുകള്‍ മൊബെെല്‍ഫോണുമായി കിടമത്സരം നടക്കുന്ന കാലത്ത്, പ്രധാനമായും യുവതലമുറയെ ലക്ഷ്യമിട്ടാണ് കമ്പനി ദ സീറോയുമായി എത്തുന്നത്.

സ്മാർട്ട്ഫോൺ ഡിസ്പ്ലേയോട് സാദൃശ്യമുള്ള തരത്തിലാണ് ദ സീറോ രൂപകൽപ്പന ചെയ്തിട്ടുള്ളത്. സ്മാര്‍ട്ട്ഫോണ്‍ വീഡിയോകള്‍ ടിവിയില്‍ എത്തിക്കുന്ന എന്‍.എഫ്.സി വിദ്യ വഴി ടിവിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലാണ് സീറോ നിര്‍മ്മിക്കുന്നത്. സോഷ്യൽ മീഡിയയിലെ കണ്ടന്റുകൾ മിക്കതും വെർട്ടിക്കൽ മോഡിലാണെന്നുള്ളതിനാല്‍, പുതിയ തലമുറയിൽ പെട്ട ടെക് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് സാംസങ്ങിന്റെ പുതിയ ഈ ‘തല തിരിഞ്ഞ’ ടിവി. ഈ വർഷം മെയ് മാസം ടെലിവിഷൻ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

TAGS :
Next Story