Quantcast

സാംസങ് പുറത്തിറക്കുന്ന ഗ്രാഫൈന്‍ ബാറ്ററിയുടെ പ്രത്യേകതകള്‍

ഗുണങ്ങള്‍ ഏറെയാണെങ്കിലും സ്മാര്‍ട്ട്‌ഫോണില്‍ ഗ്രാഫൈന്‍ ബാറ്ററികള്‍ ഉപയോഗിക്കണമെങ്കില്‍ സാംസങിന് മുന്നിലെ വെല്ലുവിളികള്‍ ചില്ലറയല്ല...

MediaOne Logo

Web Desk 5

  • Published:

    14 Aug 2019 7:45 AM GMT

സാംസങ് പുറത്തിറക്കുന്ന ഗ്രാഫൈന്‍ ബാറ്ററിയുടെ പ്രത്യേകതകള്‍
X

സ്മാര്‍ട്ട്‌ഫോണുകളിലെ ബാറ്ററികളില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ശേഷിയുള്ള ഗ്രാഫൈന്‍ ബാറ്ററി രണ്ട് വര്‍ഷത്തിനുള്ളില്‍ അവതരിപ്പിക്കുമെന്നാണ് സാംസങ് അറിയിച്ചിട്ടുള്ളത്. നിലവിലെ ലിഥിയം അയണ്‍ ബാറ്ററികളെ അപേക്ഷിച്ച് വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാവുന്നതും കൂടുതല്‍ സമയം ചാര്‍ജ്ജ് നില്‍ക്കുന്നവയുമാണ് ഗ്രാഫൈന്‍ ബാറ്ററികള്‍.

അതേസമയം, സ്മാര്‍ട്ട്‌ഫോണില്‍ ഗ്രാഫൈന്‍ ബാറ്ററികള്‍ ഉപയോഗിക്കണമെങ്കില്‍ സാംസങിന് മുന്നിലെ വെല്ലുവിളികള്‍ ചില്ലറയല്ല. ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഗ്രാഫൈന്‍ ബാറ്ററികള്‍ നിര്‍മ്മിക്കുകയെന്നതാണ് സാംസങ് നേരിടുന്ന പ്രധാന വെല്ലുവിളി. അടുത്തവര്‍ഷമോ 2021ലോ സാംസങ് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഗ്രാഫൈന്‍ ബാറ്ററി ഉപയോഗിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈദ്യുതവാഹക ശക്തി കൂടുതലുള്ള വസ്തുവാണ് കാര്‍ബണിന്റെ രൂപങ്ങളിലൊന്നായ ഗ്രാഫൈന്‍. കൂടാതെ ഇലാസ്തികത കൂടുതലാണെന്നത് ഏത് രൂപത്തിലേക്കും എളുപ്പത്തില്‍ മാറ്റാനും സഹായിക്കുന്നു. 2004ല്‍ കണ്ടെത്തിയപ്പോള്‍ മുതല്‍ തന്നെ ലിഥിയം അയണ്‍ ബാറ്ററിയുടെ പകരക്കാരനായാണ് ഗ്രാഫൈനെ വിശേഷിപ്പിക്കുന്നത്.

ഗ്രാഫൈന്റെ വരവോടെ ബാറ്ററികളുടെ വലിപ്പം കുറയുകയും ശേഷി ഉയരുകയും ചെയ്യുന്നു. എളുപ്പത്തില്‍ ചാര്‍ജ്ജ് കയറുമെന്നതും ചാര്‍ജ്ജിംങിനിടെ കാര്യമായ ചൂടുണ്ടാവില്ലെന്നതും ഗ്രാഫൈന്റെ ഗുണങ്ങളായി വിശേഷിപ്പിക്കപ്പെടുന്നു. അപ്പോഴും ലിഥിയം അയണ്‍ ബാറ്ററിയേക്കാള്‍ വലിയതോതില്‍ ചിലവേറുമെന്നതായിരുന്നു ഗ്രാഫൈന്‍ ബാറ്ററികളെ വിപണിയില്‍ നിന്നും അകറ്റിയത്. ഈ വെല്ലുവിളിയെ വലിയ തോതിലുള്ള ഉത്പാദനത്തിലൂടെ ചിലവ് കുറക്കാനാണ് സാംസങ് ശ്രമിക്കുക.

TAGS :
Next Story