Quantcast

നിങ്ങള്‍ക്കറിയുന്ന ജോലി ചെയ്തും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാം

തുടര്‍ന്ന് തൊഴില്‍ദാതാവ് നല്‍കേണ്ട പ്രതിഫലം നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പോകുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 

MediaOne Logo

Web Desk 1

  • Published:

    16 Aug 2019 7:53 AM GMT

നിങ്ങള്‍ക്കറിയുന്ന ജോലി ചെയ്തും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാം
X

കേരളം ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും വന്‍ പ്രളയ ദുരന്തം നേരിടുകയാണ്. ദുരിതമനുഭവിക്കുന്നവര്‍ക്ക് തുണയായി കേരളം ഒറ്റക്കെട്ടായുണ്ട്. സര്‍ക്കാര്‍ നേരിട്ടും വിവിധ സംഘടനകളും ക്ലബ്ബുകളും സ്വകാര്യ വ്യക്തികളുമൊക്കെ ദുരിതബാധിതര്‍ക്ക് സാന്ത്വനമായി മുന്നോട്ടുവരുന്നു. സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിലേക്ക് ദിനംപ്രതി സഹായം ഒഴുകിയെത്തുന്നു. ഇതേസമയം, നിങ്ങള്‍ക്കറിയുന്ന ജോലി ചെയ്ത് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനുള്ള മാര്‍ഗമൊരുക്കിയിരിക്കുകയാണ് www.kdco.info എന്ന വെബ്സൈറ്റിലൂടെ ഒരു കൂട്ടം ടെക്കികള്‍.

ഡിസൈനർമാർക്ക് പരിചയപ്പെടാനും, സംവദിക്കുവാനും, ആശയ വിനിമയത്തിനുമായുള്ള ഒരു കൂട്ടായ്മയാണ് കെഡി.കോ (kdco) അഥവാ കേരള ഡിസൈനേഴ്സ് കൊളാബറേറ്റീവ്. ഇവരാണ് ഈ പുതിയ ആശയത്തിന് പിന്നില്‍. നിങ്ങളുടെ ഒരു മണിക്കൂര്‍ പരിശ്രമത്തിന് ഒരു ജീവിതകാലത്തിന്റെ കൃതജ്ഞതയുണ്ടാകുമെന്ന ടാഗ് ലൈനോടെയാണ് കേരളത്തിന് കൈത്താങ്ങാവാന്‍ കെഡി.കോ മുന്നോട്ട് വന്നിരിക്കുന്നത്. https://kdco.info/skillforkerala/ എന്ന സൈറ്റിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ സമയം ദുരിതാശ്വാസത്തിനായി വിനിയോഗിക്കാം. ഒന്നോ രണ്ടോ മണിക്കൂര്‍ നിങ്ങള്‍ക്ക് ദുരിതാശ്വാസത്തിനായി മാറ്റിവെക്കാന്‍ കഴിയുമെങ്കില്‍ സൈറ്റില്‍ ആ വിവരം നല്‍കാം. ശേഷം നിങ്ങളുടെ സേവനം ആവശ്യമുള്ളവര്‍ക്കായി നല്‍കണം. തുടര്‍ന്ന് ജോലിയുടെ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തൊഴില്‍ദാതാവ് നേരിട്ട് അടക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഇതിനായി സൈറ്റില്‍ പ്രവേശിച്ച് Pledge your time എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യണം. നിങ്ങളുടെ പേരും വിവരങ്ങളും എത്ര മണിക്കൂര്‍ ജോലിക്കായി ചെലവഴിക്കും, നിങ്ങള്‍ ചെയ്ത ജോലികളുടെ വിശദാംശങ്ങള്‍, ഏതു സേവനമാണ് നിങ്ങള്‍ ലഭ്യമാക്കുന്നത്, മണിക്കൂറിന് നിങ്ങളുടെ പ്രതിഫലം എത്ര തുടങ്ങിയ വിവരങ്ങള്‍ നല്‍കി Submit ചെയ്യാം. ഓണ്‍ലൈനായി ജോലി ചെയ്ത് പണം സമ്പാദിക്കാനുള്ള വെബ്സൈറ്റുകളുടെ രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനമെങ്കിലും പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് പോകുമെന്നാണ് വ്യത്യാസം. സുതാര്യത ഉറപ്പുവരുത്താനായി ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചതിന്റെ രസീതും നിങ്ങള്‍ക്ക് ലഭിക്കും.

TAGS :
Next Story