Quantcast

കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മൈക്രോസോഫ്റ്റിന്‍റെ പരിശീലനം

കേരളത്തില്‍ നിന്നുള്ള ഇരുനൂറോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് മൈക്രോസോഫ്റ്റിന്‍റെ പരിശീലനം ലഭിക്കുക

MediaOne Logo

  • Published:

    30 Aug 2019 2:37 PM GMT

കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മൈക്രോസോഫ്റ്റിന്‍റെ പരിശീലനം
X

ഹാക്കര്‍മാരെ തുരത്താന്‍ അടിയന്തര സുരക്ഷാ അപ്ഡറ്റിനൊരുങ്ങി മൈക്രോസോഫ്റ്റ്

കേരളത്തിലെ ഐ.ടി ചുമതലകളുള്ള ഉദ്യാഗസ്ഥര്‍ക്ക് മൈക്രോസോഫ്റ്റ് ഇന്ത്യ പരിശീലനം നല്‍കാനൊരുങ്ങുന്നു. ഡിജിറ്റല്‍ ഇന്ത്യ വിഷന്‍ പദ്ധതിക്ക് പിന്‍തുണയുമായി മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഡിജിറ്റല്‍ ഗവേണന്‍സ് ടെക് ടൂറിന് തുടക്കം കുറിച്ചതിന്റെ ഭാഗമായാണ് ഇന്ത്യയിലെ മുഴുവന്‍ ഐ.ടി ചുമതല വഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലൗഡ് കമ്പ്യൂട്ടിങ് പോലുള്ള സാങ്കേതിക വിദ്യകളില്‍ പരിശീലനം നല്‍കുന്നത്.

12 മാസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ അയ്യായിരത്തോളം പേര്‍ക്ക് പരിശീലനം നല്‍കും. സര്‍ക്കാര്‍ വകുപ്പുകളിലെ കാര്യക്ഷമവും സുതാര്യവും ഫലപ്രദവുമായ ഭരണനിര്‍വ്വഹണത്തിന് സഹായിക്കാന്‍ പദ്ധതിക്കാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ നിന്നുള്ള ഇരുനൂറോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് മൈക്രോസോഫ്റ്റിന്‍റെ പരിശീലനം ലഭിക്കുക.

TAGS :
Next Story