Quantcast

ഗൂഗിള്‍ ഉപരോധം ഏശിയില്ല, വാവെയ് ലോകത്തെ രണ്ടാമത്തെ ഫോണ്‍ കമ്പനി 

മൂന്നുമാസംകൊണ്ട് 6.62 കോടി സ്മാര്‍ട്ട്‌ഫോണുകളാണ് വാവെയ് ലോകത്തിന്റെ പലഭാഗത്തേക്ക് കയറ്റുമതി ചെയ്തത്.

MediaOne Logo

Web Desk

  • Published:

    1 Dec 2019 4:16 AM GMT

ഗൂഗിള്‍ ഉപരോധം ഏശിയില്ല, വാവെയ് ലോകത്തെ രണ്ടാമത്തെ ഫോണ്‍ കമ്പനി 
X

ഗൂഗിളിന്റെ നിരോധനവും അമേരിക്കയില്‍ നിന്നുള്ള വിലക്കുമെല്ലാമുണ്ടായിട്ടും ലോകത്തെ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വാവെയ് തളരാതെ മുന്നേറുന്നു. കഴിഞ്ഞ ത്രൈമാസ കണക്കെടുപ്പ് പ്രകാരം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയെന്ന സ്ഥാനം വാവെയ് നിലനിര്‍ത്തി.

മൂന്നുമാസംകൊണ്ട് 6.62 കോടി സ്മാര്‍ട്ട്‌ഫോണുകളാണ് വാവെയ് ലോകത്തിന്റെ പലഭാഗത്തേക്ക് കയറ്റുമതി ചെയ്തത്. ഗൂഗിളില്‍ നിന്നുള്ള ഉപരോധവും വാവെയ് ഫോണുകള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണവും അവരുടെ കച്ചവടത്തെ കാര്യമായി ബാധിച്ചിട്ടില്ല. ചൈനയിലെ പ്രധാന ബ്രാന്‍ഡ് ഇപ്പോഴും വാവെയ് തന്നെ. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്ന 42.4 ശതമാനം സ്മാര്‍ട്ട്‌ഫോണുകളും വാവെയുടേതാണ്.

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റ കമ്പനി ദക്ഷിണകൊറിയന്‍ വമ്പന്മാരായ സാംസങാണ്. സാംസങ് ഇക്കാലത്ത് വിറ്റത് 7.82 കോടി സ്മാര്‍ട്ട്‌ഫോണുകളാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സാംസങ് വിറ്റത് 7.63 കോടി സ്മാര്‍ട്ട്‌ഫോണുകളായിരുന്നു. സാംസങിന്റെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ പങ്ക് 21 ശതമാനമാണ്. കഴിഞ്ഞ വര്‍ഷവും ഇതേ ശതമാനമായിരുന്നു സാംസങ് ഫോണുകള്‍ക്കുണ്ടായിരുന്നത്.

ये भी पà¥�ें- ചൈനയുടെ മുസ്‌ലിം പീഡനങ്ങള്‍ക്കെതിരെ ടിക് ടോക് വീഡിയോ; നീക്കം ചെയ്തത് വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് ടിക് ടോക്

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ മൂന്നാം സ്ഥാനം ആപ്പിളിനാണ്. ലോകത്താകെ 4.46 കോടി ഐഫോണുകളാണ് ഈ മൂന്ന് മാസം കൊണ്ട് ആപ്പിള്‍ വിറ്റത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.5 ശതമാനത്തിന്റെ കുറവ് ആപ്പിളിന് സംഭവിച്ചു. അതേസമയം ആപിളിന്റെ ഐഫോണ്‍ 11 സീരീസ് ഫോണുകളുടെ വില്‍പന ഈ കണക്കിലില്ലെന്നതും ശ്രദ്ധേയമാണ്. ലോക സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 12 ശതമാനമാണ് ഐഫോണുകളുടെ വിഹിതം.

ഒപ്പോയും ഷവോമിയുമാണ് നാലാമത്തേയും അഞ്ചാമത്തേയും വന്‍ കമ്പനികള്‍. ഒപ്പൊ 3.23 കോടി ഫോണുകളും ഷവോമി 3.17 കോടി ഫോണുകളും മൂന്നുമാസക്കാലത്ത് വിറ്റു. ആറാം സ്ഥാനത്തുള്ള വിവോ വിറ്റത് 3.13 കോടി ഫോണുകള്‍. ഈ കാലയളവില്‍ വില്‍പനയില്‍ കുതിപ്പ് നടത്തിയ കമ്പനി റിയല്‍ മിയാണ്. അവരുടെ സ്മാര്‍ട്ട് വിപണിയിലെ പങ്ക് ഒരു ശതമാനത്തില്‍ നിന്നും മൂന്ന് ശതമാനമായാണ് കുതിച്ചത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 12 ലക്ഷം ഫോണുകള്‍ വിറ്റ റിയല്‍മി ഈ വര്‍ഷം വിറ്റത് 1.02 കോടി ഫോണുകളാണ്.

TAGS :
Next Story