Quantcast

കണ്ടറിഞ്ഞ് ചെയ്ത് വീട്ടുകാരനാവാന്‍ സാംസങിന്റെ ബാള്‍ ഇ

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പറയാതെ തന്നെ കണ്ടറിഞ്ഞ് ചെയ്യാനുള്ള ശേഷിയാണ് ബാള്‍ ഇയെ വ്യത്യസ്തമാക്കുന്നത്.

MediaOne Logo

Web Desk

  • Published:

    8 Jan 2020 3:18 PM GMT

കണ്ടറിഞ്ഞ് ചെയ്ത് വീട്ടുകാരനാവാന്‍ സാംസങിന്റെ ബാള്‍ ഇ
X

ഓമനമൃഗങ്ങള്‍ക്കൊപ്പം വെക്കാവുന്ന വീട്ടുറോബോട്ടിനെ അവതരിപ്പിച്ച് സാംസങ്. ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് സാംസങ് തങ്ങളുടെ പുതിയ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കാന്‍ ശേഷിയുള്ള റോബോട്ടാണ് ബാള്‍ ഇ(Ballie).

ബാള്‍ ഇയുടെ സാധ്യതകള്‍ വിവരിക്കുന്ന ചെറു വീഡിയോയും സാംസങ് പുറത്തുവിട്ടിട്ടുണ്ട്. വീടുകളിലെ സാധാരണ കാര്യങ്ങളില്‍ പോലും കണ്ടറിഞ്ഞ് ചെയ്യാനുള്ള ശേഷിയാണ് ബാള്‍ ഇ യെ വ്യത്യസ്തമാക്കുന്നത്. വീടിനുള്ളില്‍ ഓടി നടന്നു കാര്യങ്ങള്‍ ചെയ്യുന്ന കുട്ടി റോബോട്ടായാണ് ബാള്‍ ഇയെ അവതരിപ്പിക്കുന്നത്.

കര്‍ട്ടനുകള്‍ തുറക്കുന്നതും സമയത്തിന് ഉടമയെ വിളിച്ചുണര്‍ത്തുന്നതും വാഷിംങ് മെഷീന്‍ ഓണാക്കുന്നതുമെല്ലാം വാള്‍ ഇയാണ്. ഉടമ ജോലിക്ക് പോയശേഷം വിരസതയോടെ ഇരിക്കുന്ന വളര്‍ത്തു നായെ ഉഷാറാക്കാന്‍ ടി.വി ഓണാക്കി കൊടുത്ത് അതിന്റെ വീഡിയോ ഉടമക്ക് അയച്ചുകൊടുക്കുന്നു വരെയുണ്ട് ഈ ഉണ്ട റോബോട്ട്. ഇതിനിടെ നായ തട്ടിയിട്ട ഭക്ഷണം വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കിയും ബാള്‍ ഇ ഞെട്ടിക്കുന്നു.

സുപ്രസിദ്ധ സയന്‍സ് ഫിക്ഷന്‍ സിനിമയായ വാള്‍ ഇക്ക് സമാനമായ പേരാണ് ബാള്‍ ഇക്ക് സാംസങ് നല്‍കിയിരിക്കുന്നത്. പന്തിന്റെ ആകൃതിയിലുള്ള വാള്‍ ഇ ക്യാമറയെ കണ്ണുകളാക്കി ഉപയോഗിച്ചാണ് കണ്ടറിഞ്ഞ് പലതും ചെയ്യുന്നത്. അര്‍ധവൃത്താകൃതിയില്‍ ഘടിപ്പിച്ചിട്ടുള്ള ചക്രങ്ങളിലൂടെയാണ് സഞ്ചാരം.

പുതുതലമുറയുടെ മാറുന്ന ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യാന്‍ ശേഷിയുണ്ട് തങ്ങളുടെ ബാള്‍ ഇക്കെന്നാണ് സാംസങിന്റെ അവകാശവാദം. അതേസമയം എന്നാണ് സാംസങിന്റെ ബോള്‍ ഇ വിപണിയിലെത്തുകയെന്ന് വ്യക്തമല്ല.

TAGS :
Next Story