Quantcast

ഇന്ത്യയില്‍ സാംസങിനെ പിന്തള്ളി വിവോ രണ്ടാമത്

ലോകത്തെ ഏറ്റവുംവലിയ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റുകളില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു...

MediaOne Logo

Web Desk

  • Published:

    25 Jan 2020 6:48 AM GMT

ഇന്ത്യയില്‍ സാംസങിനെ പിന്തള്ളി വിവോ രണ്ടാമത്
X

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി അമേരിക്കയെ പിന്തള്ളി രണ്ടാമതെത്തി. കൗണ്ടര്‍ പോയിന്റ് പുറത്തുവിട്ട വാര്‍ഷിക കണക്കെടുപ്പില്‍ ചൈനക്ക് പിന്നില്‍ രണ്ടാമതാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി. മിഡ് റേഞ്ച് ഫോണുകളുടെ കുതിച്ചുചാട്ടമാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. ഇതേ കാരണം കൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ സാംസങിനെ പിന്തള്ളി വിവോ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഷവോമിയാണ് ഒന്നാമത്.

ഇന്ത്യന്‍ വിപണിയിലെ മേല്‍കോയ്മ ഷവോമി തുടര്‍ന്നപ്പോള്‍ മറ്റൊരു ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങിനെ പിന്തള്ളി രണ്ടാമതെത്തി. മിഡ് റേഞ്ച് ഫോണുകളുടെ വിപണി പിടിച്ചെടുത്തതാണ് വിവോക്ക് ഇന്ത്യയില്‍ സാംസങ്ങിനേക്കാള്‍ മേല്‍ക്കൈ നല്‍കാന്‍ സഹായിച്ചത്.

ये भी पà¥�ें- പോപ് അപ്പ് സെല്‍ഫി ക്യാമറയുമായി വിവോ

പ്രതിവര്‍ഷം ഏഴ് ശതമാനം വളര്‍ച്ചയാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി രേഖപ്പെടുത്തുന്നത്. ഇന്ത്യയിലേക്ക് 2019ല്‍ 15.8 സ്മാര്‍ട്ട്‌ഫോണുകളാണ് ഇറക്കുമതി ചെയ്യപ്പെട്ടത്. ഇതില്‍ വലിയൊരു പങ്കും ചൈനയില്‍ നിന്നായിരുന്നു. ഇന്ത്യന്‍ വിപണി തിരിച്ചറിഞ്ഞ് മിഡ് റേഞ്ച് ഫോണുകള്‍ വ്യാപകമായി അവതരിപ്പിച്ചത് ചൈനീസ് കമ്പനികള്‍ക്ക് നേട്ടമായി.

കഴിഞ്ഞ വര്‍ഷത്തെ അവസാന പാദവാര്‍ഷികത്തില്‍(ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍) ഷവോമിയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതേ കാലയളവില്‍ വിവോ 10 ശതമാനത്തില്‍ നിന്നും 21 ശതമാനമായി വളര്‍ന്നു. സാംസങാകട്ടെ ഇതേ കാലയളവില്‍ 20 ശതമാനത്തില്‍ നിന്നും 19 ശതമാനത്തിലേക്ക് കുറയുകയും ചെയ്തു. ഒപ്പോ 12 ശതമാനവും റിയല്‍ മി എട്ട് ശതമാനവും മറ്റു കമ്പനികള്‍ 13 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

ये भी पà¥�ें- ആദ്യത്തെ 16 ജിബി റാം സ്മാര്‍ട്ട്‌ഫോണുമായി ഷവോമി

അതേസമയം വാര്‍ഷിക ശതമാനക്കണക്കില്‍ സാംസങ് രണ്ടാംസ്ഥാനം നിലനിര്‍ത്തി. ആകെ വില്‍പനയുടെ 28 ശതമാനം ഷവോമി കയ്യടക്കിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റ ഫോണുകളില്‍ 21ശതമാനം സാംസങിന്റേതും 16ശതമാനം വിവോയുടേതുമാണ്. റിയല്‍മി(10) ഒപ്പോ(9), മറ്റു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍(16) എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വാര്‍ഷിക വില്‍പന ശതമാനക്കണക്ക്.

TAGS :
Next Story