Quantcast

പത്ത് ഉപ​ഗ്രഹങ്ങളെയും വഹിച്ചുള്ള പി.എസ്.എൽ.വി വിക്ഷേപണം വിജയകരം

ഈ വർഷത്തെ ഐ.എസ്.ആർ.ഒയുടെ ആദ്യ മിഷനായിരുന്നു പി.എസ്.എൽ.വി - സി 49.

MediaOne Logo

  • Published:

    7 Nov 2020 1:44 PM GMT

പത്ത് ഉപ​ഗ്രഹങ്ങളെയും വഹിച്ചുള്ള പി.എസ്.എൽ.വി വിക്ഷേപണം വിജയകരം
X

ഭൗമ നിരീക്ഷണ ഉപഗ്രഹവുമായി ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി - സി 49 വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെ്യ്സ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ഭൗമ ഉപഗ്രഹമായ ഇ.ഒ.എസ് ഒന്നിനൊപ്പം ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു പി.എസ്.എൽ.വി - സി 49 ന്റെ ലക്ഷ്യം.

കൃഷി, വന സംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളിൽ ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ് ഇ.ഒ.എസ് ഉപഗ്രഹം. കോവിഡ് പ്രോട്ടോക്കോളിനിടയിലും ക്വാളിറ്റിയിൽ വിട്ടുവീഴ്ച്ച ചെയ്യാതെയായിരുന്നു വിക്ഷേപണമെന്നും, ടീമെന്ന നിലയിൽ വളരെ വേറിട്ടതായിരുന്നു മിഷനെന്നും ഐ.എസ്.ആർ.ഒ തലവൻ കെ ശിവൻ മാധ്യമങ്ങളോട് പറഞ്ഞു.

ഈ വർഷത്തെ ഐ.എസ്.ആർ.ഒയുടെ ആദ്യ മിഷനായിരുന്നു പി.എസ്.എൽ.വി - സി 49. ലിത്വാനിയയുടെ ഒന്നും ലക്സംബർ​ഗ്, അമേരിക്ക എന്നിവയുടെ നാല് വീതം ഉപ​ഗ്രഹങ്ങളുമായാണ് പി.എസ്.എൽ.വി ബഹിരാകാശത്തേക്ക് കുതിച്ചത്.

TAGS :
Next Story