'അപ്രത്യക്ഷമാകുന്ന മെസേജുകള്‍'; വാട്‌സ്ആപ്പിലെ പുതിയ ഫീച്ചര്‍ എങ്ങനെ പ്രവർത്തനക്ഷമമാക്കാം
ഈ ഫീച്ചര്‍ വഴി ഗ്രൂപ്പിലോ വ്യക്തിഗത ചാറ്റുകളിലോ അയക്കുന്ന മെസ്സേജുകള്‍ ഏഴ് ദിവസത്തിന് ശേഷം തനിയെ അപ്രത്യക്ഷമാവും

വാട്സ്ആപ്പ് പുതുതായി അടുത്തിടെ അവതരിപ്പിച്ച ഒരു ഫീച്ചര്‍ ആണ് തനിയെ അപ്രത്യക്ഷമാകുന്ന മെസേജുകള്‍ (disappearing messages). ഈ ഫീച്ചര്‍ വഴി ഗ്രൂപ്പിലോ വ്യക്തിഗത ചാറ്റുകളിലോ അയക്കുന്ന മെസ്സേജുകള്‍ ഏഴ് ദിവസത്തിന് ശേഷം തനിയെ അപ്രത്യക്ഷമാവും.
ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയാല്‍ ഗ്രൂപ്പിലോ വ്യക്തിഗത ചാറ്റുകളിലോ അയക്കുന്ന മെസേജുകൾ 7 ദിവസത്തിന് ശേഷം തനിയെ അപ്രത്യക്ഷമാവും. വ്യക്തിഗത ചാറ്റുകളിൽ അയക്കുന്ന വ്യക്തിക്ക് ഈ സംവിധാനം പ്രവർത്തന ക്ഷമമാക്കാമെങ്കിൽ ഗ്രൂപ്പ് ചാറ്റുകളുടെ കാര്യത്തിൽ അഡ്മിന് മാത്രമേ ഇതിന് സാധിക്കൂ. 7 ദിവസത്തിന് ശേഷം ഡിസപ്പീയറിങ് മെസേജ് ഓപ്ഷനിൽ അയച്ച സന്ദേശം മാത്രമേ അപ്രത്യക്ഷമാവൂ. അതേസമയം മറുപടി സന്ദേശങ്ങൾ അപ്പോഴും ചാറ്റ്ബോക്സിലുണ്ടാകും. ഡിസപ്പീയറിങ് മെസ്സേജ് ഓപ്ഷൻ ഓണാണെങ്കിൽ ഏഴ് ദിവസത്തിന് ശേഷം മീഡിയ ഫയലുകളും ഇല്ലാതാക്കപ്പെടും. എന്നാല്‍, ഓട്ടോമാറ്റിക്-ഡൗണ്‍ലോഡ് ഓപ്ഷന്‍ ഓണാണെങ്കില്‍ മീഡിയ ഫയലുകള്‍ നിങ്ങളുടെ ഫോണിന്റെ ഗാലറിയില്‍ തന്നെ കാണും.
ഡിസപ്പീയറിങ് മെസ്സേജ് ഓപ്ഷൻ പ്രവര്‍ത്തന ക്ഷമമാക്കാന്‍ നിങ്ങളുടെ മൊബൈൽ ഫോണിൽ വാട്ട്‌സ്ആപ്പ് തുറക്കുക. ചാറ്റ് ടാപ്പുചെയ്യുക - കോൺടാക്റ്റ് അല്ലെങ്കിൽ ഒരു ഗ്രൂപ്പ് നാമം ടാപ്പുചെയ്യുക - ഡിസപ്പീയറിങ് മെസ്സേജ് ഓപ്ഷൻ ക്ലിക്കുചെയ്യുക - കണ്ടിന്യു ക്ലിക്കുചെയ്‌ത് 'ഓണ്‍' ടാപ്പുചെയ്യുക. ഡിസപ്പീയറിങ് മെസ്സേജ് ഓപ്ഷൻ നിഷ്ക്രിയമാക്കാനും ഇതേ രീതിയാണ് പിന്തുടരേണ്ടത്.
ഡിസപ്പീയറിങ് മെസ്സേജ് ഓപ്ഷൻ ടെലിഗ്രാമിന്റെ സെൽഫ് ഡിസ്ട്രക്ഷൻ ടൈമറിന് സമാനമായാണ് പ്രവർത്തിക്കുന്നത്. ടെലിഗ്രാമിൽ, ഉപയോക്താക്കൾക്ക് ചാറ്റിൽ നിന്നും സന്ദേശങ്ങൾ അപ്രത്യക്ഷമാകുന്നതിന് സമയ പരിധി ക്രമീകരിക്കാം. എന്നാല്‍ വാട്സ്ആപ്പിൽ പക്ഷെ ഒരാഴ്ചയ്ക്കുശേഷം മാത്രമേ സന്ദേശങ്ങൾ അപ്രത്യക്ഷമാകൂ എന്ന് മാത്രം.
Adjust Story Font
16

