Quantcast

'ലാബില്‍ നിര്‍മ്മിച്ച ഇറച്ചി കഴിക്കുന്നു, വീട്ടിൽ സോളാർ പാനലുകള്‍'; കാലാവസ്ഥാ വ്യതിയാനം തടുക്കാന്‍ ബില്‍ഗേറ്റ്സിന്‍റെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിന്‍റെ യൂസര്‍മാരുടെ ചോദ്യള്‍ക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്

MediaOne Logo

Web Desk

  • Published:

    21 March 2021 7:53 AM GMT

ലാബില്‍ നിര്‍മ്മിച്ച ഇറച്ചി കഴിക്കുന്നു, വീട്ടിൽ സോളാർ പാനലുകള്‍; കാലാവസ്ഥാ വ്യതിയാനം തടുക്കാന്‍ ബില്‍ഗേറ്റ്സിന്‍റെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ
X

കാര്‍ബണ്‍ പുറന്തള്ളല്‍ തടയാന്‍ താന്‍ കൃത്രിമ മാംസം ഭക്ഷിച്ചു തുടങ്ങിയെന്ന് മൈക്രോസേഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്. കാലാവസ്ഥാ വ്യതിയാനം തടയാന്‍ കൃത്രിമ മാംസം കഴിക്കണമെന്ന ബില്‍ഗേറ്റ്സിന്‍റെ പ്രസ്താവന വലിയ വാര്‍ത്തയായിരുന്നു. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിന്‍റെ യൂസര്‍മാരുടെ ചോദ്യള്‍ക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കൃത്രിമ മാംസം കഴിക്കുന്നതിന് പുറമെ വിമാനയാത്രകള്‍ കുറച്ചതായും അദ്ദേഹം പറഞ്ഞു. കോവിഡിന് ഒരുപാട്​ മുമ്പേ തന്നെ മഹാമാരിയുടെ വരവ്​ പ്രവചിച്ച്​ അതിന്​ വേണ്ടി തയാറെടുക്കാൻ വാദിച്ചിരുന്ന ബിൽ ഗേറ്റ്​സ്,​ ഇപ്പോൾ വരാനിരിക്കുന്ന മറ്റൊരു വിനാശകരമായ ദുരന്തമായി ചൂണ്ടിക്കാട്ടുന്നത്​​ കാലാവസ്ഥാ വ്യതിയാനമാണ്.

ഭൂമിയിലെ കാർബൺ പുറംതള്ളൽ തടയാൻ ആളുകൾക്ക്​ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നാണ്​ ബിൽ ഗേറ്റ്​സിനോട്​ റെഡ്ഡിറ്റ്​ യൂസർമാർ ചോദിച്ചത്​. അതിന്​ പരമാവധി കാര്‍ബണ്‍ ഉപഭോഗം കുറക്കാനാണ്​ അദ്ദേഹം ഉപദേശിക്കുന്നത്.''ഞാനിപ്പോൾ വൈദ്യുത കാറുകളാണ്​ ഡ്രൈവ്​ ചെയ്യുന്നത്​. വീട്ടിൽ സോളാർ പാനലുകളും ഉപയോഗിക്കുന്നു. ചിലപ്പോഴെങ്കിലും ഞാൻ കൃത്രിമ മാംസം ഭക്ഷിക്കുന്നുണ്ട്''.

ഹരിതഗൃഹവാതകങ്ങളുടെ ഉപയോഗം കുറക്കാൻ വീടുകളിൽ ഇലക്​ട്രിക്​ ഹീറ്റ്​ പമ്പുകൾ പ്രചാരത്തിലാക്കുമെന്നും അതിന്​ വേണ്ടി താൻ ധനസഹായം നൽകുന്നുണ്ടെന്നും ബിൽ ഗേറ്റ്​സ്​ കൂട്ടിച്ചേർത്തു.

ഒരുപാട്​ യാത്ര ചെയ്യാതെ ലോകത്തിന് മുന്നോട്ടുപോകാൻ സാധിക്കുമെന്ന്​ കോവിഡ്​ കാലം നമ്മെ പഠിപ്പിച്ചതായും ബില്‍ഗേറ്റ്സ് പറഞ്ഞു. വീട്ടിലിരുന്ന്​ ജോലി ചെയ്യുന്ന രീതി വലിയ വിജയം കണ്ടത് കണക്കിലെടുത്ത്​ ബിസിനസ്സ് യാത്ര വെട്ടിക്കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാമെന്ന് ഈ മഹാമരി തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം​ കൂട്ടിച്ചേര്‍ത്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story