Quantcast

അടിമുടി മാറ്റം; പ്രൈവസിക്ക് ഊന്നൽ നൽകി ആൻഡ്രോയ്ഡ് 12 എത്തി

ഉപയോഗ്‌താക്കൾക്ക് കൂടുതൽ സാധ്യതകൾ നൽകുകയും സ്വകാര്യതക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്ന തരത്തിലാണ് ആൻഡ്രോയ്ഡ് 12ന്റെ രൂപകല്പ്പന.

MediaOne Logo

Web Desk

  • Published:

    19 May 2021 8:37 AM GMT

അടിമുടി മാറ്റം; പ്രൈവസിക്ക് ഊന്നൽ നൽകി ആൻഡ്രോയ്ഡ് 12 എത്തി
X

ആൻഡ്രോയ്ഡ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് 12 ഗൂഗ്‌ൾ പുറത്തിറക്കി. ഉപയോഗ്‌താക്കൾക്ക് കൂടുതൽ കസ്റ്റം സാധ്യതകൾ നൽകുകയും സ്വകാര്യതക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്ന തരത്തിലാണ് ആൻഡ്രോയ്ഡ് 12ന്റെ രൂപകല്പ്പന.

ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ 12 ഏതൊക്കെ ഫോണുകളിലാണ് ആദ്യം എത്തുക?

വൺ പ്ലസ്, ഷവോമി, ഓപ്പോ തുടങ്ങിയ ഫോണുകളിൽ എല്ലാം ആൻഡ്രോയ്ഡ് 12ന്റെ ബീറ്റാ പതിപ്പ് ലഭ്യമാകും. ആദ്യഘട്ട ഉപയോഗ്‌താക്കളുടെ ഫീഡ്ബാക്കിന് ശേഷം പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ അപ്‌ഡേറ്റുകൾ ഗൂഗ്‌ൾ ലഭ്യമാക്കും.

ആൻഡ്രോയ്ഡ് 12 പതിപ്പ് ലഭ്യമാകുന്ന ഫോണുകൾ

അസ്യൂസ് സെൻഫോൺ 8

ഗൂഗ്‌ൾ പിക്സൽ - പിക്സൽ 3 മുതൽ പിക്സൽ 5 വരെയുള്ള എല്ലാ മോഡലുകളിലും

- വൺപ്ലസ് 9, വൺപ്ലസ് 9 പ്രൊ

- ഓപ്പോ ഫൈൻഡ് എക്സ് 3 പ്രൊ

-റിയൽ‌മി ജിടി 5 ജി (ചൈനയിൽ മാത്രം)

- ടി.സി.എൽ 20 പ്രൊ 5 ജി

- ടെക്നോ കാമൺ 17

- വിവോ ഐക്യു 7 ലെജൻഡ്

- ഷവോമി എം.ഐ 11, ഷവോമി എംഐ 11 അൾട്രാ, എംഐ 11ഐ, എം ഐ 11 എക്സ് പ്രൊ

- ZTE ആക്‌സൺ 30 അൾട്രാ 5 ജി (ചൈനയിൽ മാത്രം)

വൺ ഹാൻഡ് യൂസേജ് മോഡാണ് പുതിയ ആൻഡ്രോയ്ഡ് വേർഷനിലെ പ്രധാന പ്രത്യേകത. വീഡിയോ, ഫോട്ടോഗ്രഫി അനുഭവം മികച്ചതാക്കാൻ വലിയ സ്ക്രീനുകളുമായാണ് ഇപ്പോൾ ഫോണുകൾ പുറത്തിറങ്ങുന്നത്. ഇത്തരം ഫോണുകൾ പലപ്പോഴും ഒരു കൈകൊണ്ട് കൈകാര്യം ചെയ്യുക പ്രയാസമാണ്. അതുകൊണ്ട് തന്നെയാണ് കൈകളിലെ തള്ളവിരൽ കൊണ്ട് നാവിഗേഷൻ എളുപ്പമാക്കാൻ സാധിക്കും വിധത്തിലുള്ള വൺ ഹാൻഡ് മോഡ് പുതിയ ആൻഡ്രോയിഡ് വേർഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡബിള്‍ടാപ്പ് ജെസ്റ്റര്‍, ആപ്പ് പെയേഴ്‌സ് എന്നിവയുള്‍പ്പെടെ നിരവധി രസകരമായ സവിശേഷതകളും പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരേസമയം രണ്ട് ആപ്ലിക്കേഷനുകള്‍ വളരെ വേഗം ഉപയോഗിക്കാൻ ഉപയോക്താക്കളെ ഇത് സഹായിക്കും. പുതിയ തീമിംഗ് സിസ്റ്റം, ഫെയ്‌സ് അടിസ്ഥാനമാക്കിയുള്ള ഓട്ടോമാറ്റിക്ക്‌ റൊട്ടേറ്റ്, പുതിയ നോട്ടിഫിക്കേഷന്‍ യുഐ, അനുയോജ്യമായ മീഡിയ ട്രാന്‍സ്‌കോഡിംഗ് എന്നിവയും പുതിയ പതിപ്പിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 11-ൽ അവതരിപ്പിക്കപ്പെട്ട ചാറ്റ് ബബിൾസ് ഫീച്ചറിൽ നിന്ന് 12ലേക്ക് വരുമ്പോൾ ആനിമേഷനുകൾ കൊണ്ടുവരും.

മുൻ പതിപ്പിനേക്കാൾ കാര്യക്ഷമമായ പ്രവർത്തന മികവാണ് ആൻഡ്രോയ്ഡ് 12 അവകാശപ്പെടുന്നത്. ഏറ്റവും കുറഞ്ഞ റെസ്പോൺസ് ടൈമും കൂടുതൽ ബാറ്ററി ലൈഫും പുതിയ പതിപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. കോർ സിസ്റ്റം സേവനങ്ങൾക്ക് ആവശ്യമായ സി.പി.യു സമയം 22 ശതമാനം വരെ കുറയ്ക്കുന്നതും, സിസ്റ്റം സെർവർ കോറുകളുടെ ഉപയോഗം 15 ശതമാനം വരെ കുറയ്ക്കുകയും വഴി കാര്യക്ഷമമായ പവർ കൺസംപ്‌ഷൻ നടക്കും.

പുതിയതും മെച്ചപ്പെട്ടതുമായ സ്വകാര്യത സവിശേഷതകൾ ആൻഡ്രോയ്ഡ് 12 ലെ മറ്റൊരു പ്രത്യേകതയാണ്. സ്വകാര്യതയുമായി ബന്ധപ്പെട്ട് അനുമതി നൽകുന്നതും ഏത് ഡാറ്റ ആക്സസ് ചെയ്യുന്നു, എത്ര തവണ ഉപയോഗിക്കുന്നു, ഏത് ആപ്ലിക്കേഷനുകളിൽ ആണ് നടക്കുന്നത് എന്നിവ കൃത്യമായി അറിയാൻ പുതിയ പ്രൈവസി ഡാഷ്‌ബോർഡ് പുതിയ പതിപ്പിൽ ഇടംപിടിച്ചിട്ടുണ്ട് . ഉപയോക്താക്കൾക്ക് ഡാഷ്‌ബോർഡിൽ നിന്ന് അപ്ലിക്കേഷൻ അനുമതികൾ എളുപ്പത്തിൽ റദ്ദാക്കാനും കഴിയും. ആപ്ലിക്കേഷനുകൾ ഫോണിലെ മൈക്രോഫോൺ അല്ലെങ്കിൽ ക്യാമറ ആക്‌സസ് ചെയ്യുമ്പോൾ സ്റ്റാറ്റസ് ബാറിന്റെ മുകളിൽ വലതുവശത്തുള്ള ഒരു പുതിയ വിൻഡോ ഇതുസംബന്ധിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും.

TAGS :
Next Story