Quantcast

അട്ടിമറി തുടരുന്നു; ആസ്ത്രേലിയന്‍ ഓപ്പണില്‍ നിന്ന് സെറീന വില്യംസ് പുറത്ത്

മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻഡ് സ്ലാമെന്ന് റെക്കോർഡിനൊപ്പം എത്താമെന്ന സെറീനയുടെ പ്രതീക്ഷക്കാണ് ഇതോടെ തിരിച്ചടിയായത്

MediaOne Logo

Web Desk

  • Published:

    23 Jan 2019 12:32 PM IST

അട്ടിമറി തുടരുന്നു; ആസ്ത്രേലിയന്‍ ഓപ്പണില്‍ നിന്ന് സെറീന വില്യംസ് പുറത്ത്
X

ആസ്ത്രേലിയൻ ഓപ്പണിൽ വമ്പൻമാരുടെ വീഴ്ച്ച തുടരുന്നു. സൂപ്പർ താരം സെറീന വില്യംസാണ് ഏറ്റവും ഒടുവിലായി സെമി കാണാതെ പുറത്തായിരിക്കുന്നത്. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയാണ് സെറീനയെ പരാജയപ്പെടുത്തിയത്.

സ്കോര്‍: 4-6, 6-4, 5-7

മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻഡ് സ്ലാമെന്ന് റെക്കോർഡിനൊപ്പം എത്താമെന്ന സെറീനയുടെ പ്രതീക്ഷക്കാണ് ഇതോടെ തിരിച്ചടിയായത്. കഴിഞ്ഞ വർഷം കോർട്ടിലേക്ക് തിരിച്ചു വന്ന ശേഷം ഇത് നാലാം തവണയാണ് 24ാം ഗ്രാൻഡ് സ്ലാമെന്ന് ലക്ഷ്യത്തിനു മുന്നിൽ യു.എസ് താരത്തിന് അടി പതറുന്നത്. ഇതോടെ മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പമെത്താൻ മെയിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പൺ വരെ ഇനി സെറീനക്ക് കാത്തിരിക്കേണ്ടി വരും.

സെറീന വില്യംസിനെ പരാജയപ്പെടുത്തിയ കരോലിന പ്ലിസ്കോവ സെമിയിൽ നവോമി ഒസാക്കയെ നേരിടും. യുക്രെെന്റെ എലീന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഒസാക്ക സെമി കളിക്കാൻ എത്തുന്നത്.

TAGS :

Next Story