Quantcast

മില്‍മാന്റെ കുതന്ത്രത്തേയും അതിജീവിച്ച് ഫെഡറര്‍

സൂപ്പര്‍ ടൈബ്രേക്കറില്‍ 4-8ന് പിന്നിട്ട ശേഷമായിരുന്നു ഫെഡററുടെ തിരിച്ചുവരവ്. കളിക്കിടെ മില്‍മാന്‍ നടത്തിയ കുതന്ത്രത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു...

MediaOne Logo

Web Desk

  • Published:

    25 Jan 2020 5:05 AM GMT

മില്‍മാന്റെ കുതന്ത്രത്തേയും അതിജീവിച്ച് ഫെഡറര്‍
X

ആസ്‌ട്രേലിയയുടെ മില്‍മാനെ സൂപ്പര്‍ ടൈബ്രേക്കറില്‍ തോല്‍പിച്ച് റോജര്‍ ഫെഡറര്‍ ആസ്‌ട്രേലിയന്‍ ഓപണില്‍ നൂറാം ജയം പൂര്‍ത്തിയാക്കി. ജയത്തോടെ ആസ്‌ട്രേലിയന്‍ ഓപണ്‍ പുരുഷവിഭാഗം സിംഗിള്‍സ് നാലാം റൗണ്ടിലേക്കും ഫെഡറര്‍ എത്തി.

ആദ്യ സെറ്റ് 6-4ന് മില്‍മാന്‍ നേടിയെങ്കിലും 38കാരനായ ഫെഡറര്‍ രണ്ടാം സെറ്റും മൂന്നാം സെറ്റും 7-6നും 6-4നും നേടിക്കൊണ്ട് തിരിച്ചുവന്നു. നാലാം സെറ്റ് മില്‍മാന്‍ വീണ്ടും 6-4ന് നേടിയതോടെ കളി അഞ്ചാം സെറ്റിലേക്കും സൂപ്പര്‍ ടൈബ്രേക്കറിലേക്കും. ഒടുവില്‍ മില്‍മാന്റെ പ്രതിരോധം അവസാനിപ്പിച്ച് 4-6, 7-6(7-2),6-4, 4-6, 7-6(10-8)ന് ഫെഡറര്‍ ജയിച്ചപ്പോഴേക്കും മണിക്കൂര്‍ നാല് കഴിഞ്ഞിരുന്നു.

കളിക്കിടെ മില്‍മാന്‍ കാണിച്ച പന്തില്‍ കാണിച്ച ഒരു തന്ത്രമാണ് വിമര്‍ശിക്കപ്പെടുന്നത്. തന്റെ വജ്രായുധമായ അതിവേഗ സെര്‍വുകളുടെ വേഗം വീണ്ടും കൂട്ടാനായി നനഞ്ഞ ജേഴ്‌സിയില്‍ പന്ത് തുടച്ചെടുത്താണ് മില്‍മാന്‍ സെര്‍വ് ചെയ്തത്. ഇത് പന്തില്‍ കൃത്രിമം കാണിക്കുന്നതിന് തുല്യമാണെന്നും ടെന്നീസ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ആരോപണം ഉയരുന്നത്.

അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ നിയമം
TAGS :

Next Story