Quantcast

ആസ്‌ട്രേലിയന്‍ ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്നുമുതല്‍

പുരുഷന്മാരില്‍ ക്വാര്‍ട്ടറിലെത്തിയ നാല് താരങ്ങള്‍ നേരത്തേ ആസ്‌ട്രേലിയന്‍ ഓപണ്‍ നേടിയിട്ടുണ്ട്. എന്നാല്‍ വനിതകളില്‍ അവസാന എട്ടിലെ ഒരാള്‍ പോലും നേരത്തെ ആസ്‌ട്രേലിയന്‍ ഓപണ്‍ ജേതാക്കളായിട്ടില്ല...

MediaOne Logo

Web Desk

  • Published:

    28 Jan 2020 2:56 AM GMT

ആസ്‌ട്രേലിയന്‍ ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്നുമുതല്‍
X

ആസ്‌ട്രേലിയന്‍ ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. മെല്‍ബണില്‍ എട്ട് ദിവസത്തെ കളി പൂര്‍ത്തായയപ്പോള്‍ പുരുഷ, വനിതാ സിംഗിള്‍സുകളില്‍ ബാക്കിയുള്ളത് ആകെ 16 താരങ്ങള്‍. വനിതകളില്‍ ഇക്കുറി പുതിയൊരു താരമായിരിക്കും ആസ്‌ട്രേലിയന്‍ ഓപണില്‍ മുത്തമിടുകയെന്ന് തെളിഞ്ഞു. പുരുഷന്മാരില്‍ റോജര്‍ ഫെഡറര്‍, ജോക്കോവിച്ച്, നദാല്‍, വാവ്‌രിങ്ക തുടങ്ങിയ താരങ്ങള്‍ നേരത്തേ ആസ്‌ട്രേലിയന്‍ ഓപണ്‍ നേടിയിട്ടുണ്ട്.

ടുണീഷ്യയുടെ ഓന്‍സ് ജാബര്‍ ആദ്യമായി ഗാന്റ് സ്ലാം ഫൈനലിലെത്തുന്ന അറബ് വനിത എന്ന നേട്ടത്തോടെയാണ് ബ്രിട്ടന്റെ ജൊഹാന കോന്റയെ നേരിടാനിറങ്ങുക. അട്ടിമറികളില്ലായിരുന്നെങ്കില്‍ നവോമി ഓസാക്കയും സെറീന വില്യംസും മത്സരിക്കേണ്ട ഇടത്തിലാണ് ഈ താരങ്ങളുടെ പോരാട്ടം.

വനിതകളില്‍ ഒന്നാം നമ്പര്‍ താരമായ ആഷ് ബാര്‍ട്ടി പെഡ്രോ ക്വിറ്റോവയെ നേരിടും. ഒരു സെറ്റ് പോലും നഷ്ടമാക്കാതെ ക്വാര്‍ട്ടറിലെത്തിയ സിമോണ ഹാലെപിന്റെ എതിരാളി അനെറ്റ് കോന്റാവെറ്റാണ്. നാലാം ക്വാര്‍ട്ടറില്‍ രണ്ട് തവണ ഗ്രാന്റ് സ്ലാം നേടിയിട്ടുള്ള മുരുഗോസ ഗ്രാന്റ്സ്ലാമുകളില്‍ ഇതുവരെ ക്വാര്‍ട്ടറിനപ്പുറം പോയിട്ടില്ലാത്ത പാവ്‌ലുഷെങ്കോവയെ നേരിടും. അനുഭവസമ്പത്തില്‍ മുന്നിലെങ്കിലും മുരുഗോസ റാങ്കിംങില്‍ പിന്നിലാണ്.

പുരുഷന്മാരിലെ പ്രധാന മൂന്ന് താരങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും നൊവാക് ജോക്കോവിച്ചു ക്വാര്‍ട്ടര്‍ വരെ എത്തിയിട്ടുണ്ട്. ലോക മൂന്നാം നമ്പര്‍ ഫെഡറര്‍ക്ക് മൂന്നാം റൗണ്ടില്‍ അഗ്നി പരീക്ഷയായിരുന്നു മില്‍മാന്‍ നല്‍കിയത്. സൂപ്പര്‍ ടൈബ്രേക്കറില്‍ 4-8ന് പിന്നില്‍ നിന്ന ശേഷം തുടര്‍ച്ചയായി ആറ് പോയിന്റ് നേടിയായിരുന്നു ഫെഡറര്‍ പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടിയത്. ക്വാര്‍ട്ടറില്‍ ടെന്നിസ് സാന്‍ഡ്ഗ്രനാണ് എതിരാളി.

ഏഴ് തവണ ആസ്‌ട്രേലിയന്‍ ഓപണ്‍ നേടിയിട്ടുള്ള സെര്‍ബിയന്‍ താരം നൊവാക് ജോക്കിവിച്ചിന് എതിരാളി മിലോസ് റോണിക്കാണ്. ഒമ്പത് തവണ നേരിട്ടതില്‍ ഒരിക്കല്‍ പോലും ജോക്കോവിച്ചിനെ തോല്‍പിക്കാന്‍ റോണിക്കിന് സാധിച്ചിട്ടില്ല. ആദ്യ ഗ്രാന്റ് സ്ലാം സെമി ലക്ഷ്യമിട്ടാണ് അലക്‌സാണ്ടര്‍ സ്വരേവ് വാവ്‌രിങ്കയെ നേരിടുക.

പുരുഷന്മാരില്‍ ഏറ്റവും കടുത്ത ക്വാര്‍ട്ടര്‍ പോരാട്ടം ഒന്നാം റാങ്കുകാരന്‍ നദാലും അഞ്ചാം സീഡ് ഡൊമിനിക് തീമും തമ്മിലാകുമെന്നാണ് പ്രതീക്ഷ. അവസാനതവണ യു.എസ് ഓപണിലെ ഹാര്‍ഡ് കോര്‍ട്ടില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് സെറ്റുകള്‍ നീണ്ട മത്സരത്തില്‍ നദാലാണ് ജയിച്ചത്

TAGS :

Next Story