Quantcast

ആസ്‌ട്രേലിയന്‍ ഓപണ്‍: ജോകോവിച്ച് ഡൊമിനിക് തീം ഫൈനല്‍

നേരത്തെ ഏഴ് തവണ ആസ്‌ട്രേലിയന്‍ ഓപണ്‍ ഫൈനലിലെത്തിയിട്ടുള്ള നൊവാക് ജോകോവിച്ച് ഒരിക്കല്‍ പോലും കിരീടമില്ലാതെ മടങ്ങിയിട്ടില്ല...

MediaOne Logo

Web Desk

  • Published:

    31 Jan 2020 9:23 PM IST

ആസ്‌ട്രേലിയന്‍ ഓപണ്‍: ജോകോവിച്ച് ഡൊമിനിക് തീം ഫൈനല്‍
X

ഞായറാഴ്ച്ച നടക്കുന്ന ആസ്‌ട്രേലിയന്‍ ഓപണ്‍ പുരുഷവിഭാഗം ഫൈനലില്‍ നൊവാക് ജോകോവിച്ച് ഡൊമിനിക് തീമിനെ നേരിടും. ഫെഡററെ തോല്‍പിച്ചാണ് ജോക്കോവിച്ച് ഫൈനലിലെത്തിയത്. ആസ്‌ട്രേലിയക്കാരനായ തീം ക്വാര്‍ട്ടറില്‍ നദാലിനേയും സെമിയില്‍ അലക്‌സാണ്ടര്‍ സ്വരേവിനേയുമാണ് തോല്‍പിച്ചത്.

ഡൊമിനിക് തീം

ഏഴ് തവണ ആസ്‌ട്രേലിയന്‍ ഓപണ്‍ നേടിയിട്ടുള്ള ജോകോവിച്ച് ഇതുവരെ ആസ്‌ട്രേലിയന്‍ ഓപണ്‍ ഫൈനലില്‍ തോറ്റിട്ടില്ല. നാല് തവണ ആന്‍ഡി മറെയേയും ഒരു തവണ നദാലിനേയും 2008ല്‍ ആദ്യ ഫൈനലില്‍ ജോ വില്‍ഫ്രഡ് സോംഗയേയുമാണ് ജോക്കോവിച്ച് തോല്‍പിച്ചത്.

ये भी पà¥�ें- പ്രായം തളര്‍ത്തിയിട്ടില്ല, ഇനിയും ഗ്രാന്റ്സ്ലാം നേടുമെന്ന് ഫെഡറര്‍

അഞ്ചാം സീഡ് തീം നാട്ടുകാര്‍ക്ക് മുന്നില്‍ മികച്ച പ്രകടനം നടത്തിയാണ് ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്. 3-6, 6-4, 7-6(3), 7-6(4)നാണ് ഡൊമിനിക് തീം സെമിയില്‍ സ്വരേവിനെ തോല്‍പിച്ചത്. തീം അവസാനം നേടിയ ആറില്‍ അഞ്ച് സെറ്റുകളും ടൈ ബ്രേക്കറിനൊടുവിലായിരുന്നുവെന്നത് 26കാരന്റെ പോരാട്ടവീര്യം കാണിക്കുന്നതാണ്. ജോക്കോവിച്ചിനെതിരെ ഞായറാഴ്ച്ച ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ട് മണിക്കാണ് തീം കലാശപോരാട്ടത്തിനിറങ്ങുക.

TAGS :

Next Story