കോവിഡ് 19; വിംബിള്‍ഡണ്‍ 2020 മാറ്റിവെച്ചു

എന്നാല്‍ മെയില്‍ തുടങ്ങാനിരുന്ന ഫ്രഞ്ച് ഓപ്പണ്‍ സെപ്തംബറിലേക്ക് മാറ്റിവെച്ചത് ടെന്നീസ് ലോകത്ത് മുറുമുറുക്കുകള്‍ക്ക് വഴിവെച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2020-04-02 03:17:35.0

Published:

2 April 2020 3:17 AM GMT

കോവിഡ് 19; വിംബിള്‍ഡണ്‍ 2020 മാറ്റിവെച്ചു
X

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ 2020 വിംബിള്‍ഡണ്‍ ടൂര്‍ണമെന്‍റ് ഉപേക്ഷിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഈ പ്രീമിയര്‍ ടെന്നീസ് ഗ്രാന്‍റ് സ്ലാം മത്സരങ്ങള്‍ സ്പോര്‍ട്സ് കലണ്ടറില്‍ നിന്നും ഒഴിവാക്കുന്നത്.

ടോക്യോ ഒളിമ്പിക്സ് മാറ്റിവച്ചതിന് ഒരാഴ്ച്ചക്ക് ശേഷമാണ് ആള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ് വിംബിള്‍ഡണ്‍ മാറ്റിവെക്കാന്‍ തീരുമാനിക്കുന്നത്. 2021 ജൂണ്‍ 28 മുതല്‍ ജൂലൈ 11 വരെയാണ് ടൂര്‍ണമെന്‍റിന്‍റെ പുതുക്കിയ തിയതി. ടൂര്‍ണമെന്‍റിന്‍റെ 134ആം പതിപ്പാണ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചത്.

എന്നാല്‍ മെയില്‍ തുടങ്ങാനിരുന്ന ഫ്രഞ്ച് ഓപ്പണ്‍ സെപ്തംബറിലേക്ക് മാറ്റിവെച്ചത് ടെന്നീസ് ലോകത്ത് മുറുമുറുക്കുകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സെപ്തംബറില്‍ നടക്കാനിരുന്ന യു.എസ് ഓപ്പണ്‍ ഫെഡറേഷനില്‍ നിന്നും മറ്റ് ഗ്രാന്‍റ് സ്ലാമുകളില്‍ നിന്നും ഇനിയൊരു അറിയിപ്പുണ്ടായിട്ടേ കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളു എന്ന് അറിയിച്ചിരുന്നു.

TAGS :

Next Story