Quantcast

അടിച്ച് തകര്‍ത്ത് ഇഷാന്‍ കിഷന്‍; ഒടുവില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിളിയെത്തി

വിജയ് ഹസാരെ ട്രോഫിയില്‍ മ​ധ്യ​പ്ര​ദേ​ശി​നെ​തി​രായ മല്‍സരത്തിലാണ് ഇഷാന്‍റെ തകര്‍പ്പന്‍ ഇന്നിങ്സ്.

MediaOne Logo

  • Updated:

    2021-02-21 04:22:19.0

Published:

21 Feb 2021 4:28 AM GMT

അടിച്ച് തകര്‍ത്ത് ഇഷാന്‍ കിഷന്‍; ഒടുവില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിളിയെത്തി
X

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യിലെ മിന്നല്‍ പെര്‍ഫോമന്‍സിന് പിന്നാലെ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടി20 ടീമില്‍. കഴിഞ്ഞ ദിവസം മ​ധ്യ​പ്ര​ദേ​ശി​നെ​തി​രായ മല്‍സരത്തില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത കിഷന്‍ 94 പ​ന്തി​ൽ​നി​ന്ന് 173 റ​ൺ​സാണ് നേ​ടിയത്. ഇഷാന്തിന്‍റെ മികവില്‍ 50 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ ഝാ​ർ​ഖ​ണ്ഡ് 422 റ​ൺ​സ് നേടി. ഏ​ക​ദി​ന ഫോ​ർ​മാ​റ്റി​ൽ ഒ​രു ആ​ഭ്യ​ന്തര ടീ​മിന്‍റെ ഉ​യ​ർ​ന്ന സ്കോറെന്ന റെക്കോര്‍ഡാണ് ഇതോടെ ഝാ​ർ​ഖ​ണ്ഡിന് സ്വന്തമായത്.

ഇതിന് പിന്നാലെയാണ് ഇഷാന്ത് കിഷനെത്തേടി ഇന്ത്യന്‍ ടീമില്‍ നിന്ന് വിളിയെത്തുന്നത്. ഇംഗ്ലണ്ടുമായുള്ള ട്വന്‍റി 20 പരമ്പരക്കുള്ള ടീമിലാണ് ഇഷാനെ ഉള്‍പ്പെടുത്തിയത്​. ഐ.പി.എൽ സീസണുകളില്‍ മുംബൈ ഇന്ത്യൻസ് താരമായ ഇഷാന്‍ ഇതിനു മുമ്പും മികച്ച​ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പെര്‍ഫോമന്‍സുകള്‍ കാഴ്ചെവെച്ചിട്ടും ഇന്ത്യന്‍ ടീമിലേക്ക് താരത്തിന് വിളിയെത്താത്തത് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇഷാൻ കിഷന് പിന്നാലെ ഋഷഭ്​ പന്തും ടീമിലിടം പിടിച്ചതോടെ മലയാളി താരം സഞ്​ജു സാംസണ് ഇത്തവണ ടീമില്‍ സ്ഥാനം കണ്ടെത്താനായില്ല.​

ഇഷാന്‍റെ വെടിക്കെട്ട് ബാറ്റിങിന് മുന്നില്‍ ബൌളിങ് ടീമായ മധ്യപ്രദേശിന്‍റെ തന്നെ പഴയ റെക്കോര്‍ഡാണ് തകര്‍ന്നുവീണത്. 2010ൽ ​റെ​യി​ൽ​വേ​സി​നെ​തി​രെ മ​ധ്യ​പ്ര​ദേ​ശ് ആ​റു വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ നേ​ടി​യ 412 റ​ൺ​സിന്‍റെ റെ​ക്കോ​ഡാ​ണ് ഇതോടെ പഴങ്കഥയായത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ മ​ധ്യ​പ്ര​ദേ​ശിന്‍റെ ഇന്നിങ്സ് 98 റ​ൺ​സി​ന് അവസാനിച്ചു. ഇതോടെ ഝാ​ർ​ഖ​ണ്ഡ് 325 റ​ൺ​സി​‍ൻെറ കൂ​റ്റ​ൻ വി​ജ​യ​വും സ്വ​ന്ത​മാ​ക്കി.

TAGS :

Next Story