Quantcast

ചോദ്യം പ്രകോപിപ്പിച്ചു; മാധ്യമപ്രവർത്തകർക്ക് നേരെ‌ സാനിറ്റൈസർ തളിച്ച് തായ് പ്രധാനമന്ത്രി

മാധ്യമപ്രവർത്തകന്‍റെ ചെവിക്കുപിടിച്ചും ക്യാമറ ഓപറേറ്റർമാർക്കുനേരെ പഴത്തൊലിയെറിഞ്ഞും പ്രയുത് ചാൻ-ഒച്ച നേരത്തെ വിവാദത്തിലായിട്ടുണ്ട്

MediaOne Logo

  • Published:

    10 March 2021 4:44 PM IST

ചോദ്യം പ്രകോപിപ്പിച്ചു; മാധ്യമപ്രവർത്തകർക്ക് നേരെ‌ സാനിറ്റൈസർ തളിച്ച് തായ് പ്രധാനമന്ത്രി
X

മാധ്യമപ്രവർത്തകർക്ക് നേരെ‌ സാനിറ്റൈസർ തളിച്ച് തായ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഒച്ച. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ഇഷ്ടപ്പെടാത്തതിന്‍റെ പേരിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്ത് തുടരുന്ന പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ പുനസംഘടനയുണ്ടാകുമോ എന്ന ചോദ്യമാണ് പ്രയുത്തിനെ ചൊടിപ്പിച്ചത്. പ്രതിവാര വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം.

പുനസംഘടന സംബന്ധിച്ച ചോദ്യം കേട്ടയുടൻ സ്വന്തംകാര്യം നോക്കിക്കൊള്ളാനാണ് പ്രധാനമന്ത്രി റിപ്പോർട്ടർമാരോട് പറഞ്ഞത്. പിന്നാലെ സാനിറ്റൈസറെടുത്ത് മുൻനിരയിലിരുന്നവർക്കുമേൽ തളിക്കുകയും ചെയ്തു.

മുമ്പും അപ്രതീക്ഷിത സംഭവങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ് മുൻ സൈനിക കമാൻഡറായ പ്രയുത്. മാധ്യമപ്രവർത്തകന്‍റെ ചെവിക്കുപിടിച്ചും ക്യാമറ ഓപറേറ്റർമാർക്കുനേരെ പഴത്തൊലിയെറിഞ്ഞും അദ്ദേഹം നേരത്തെ വിവാദത്തിലായിട്ടുണ്ട്.

TAGS :

Next Story