'ദൈവത്തിന് നന്ദി, ജനങ്ങള്‍ക്കും ദേശത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധ'; ആദ്യ പ്രതികരണവുമായി നൂര്‍ബിന റഷീദ്
വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമാണ് ലീഗ് സ്ഥാനാര്‍ത്ഥിയായ അഡ്വ. നൂര്‍ബീനാ റഷീദ്

ദൈവത്തിന് നന്ദി, ദേശത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധയാണെന്ന് കോഴിക്കോട് സൗത്തിലെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ്. മൂന്നു പതിറ്റാണ്ടിലധികമായി പാര്‍ട്ടിക്ക് വേണ്ടിയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നതായും കര്‍മ്മം ചെയ്യൂ, ഫലം തരേണ്ടത് മുകളില്‍ നിന്നുള്ള ആളാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും നൂര്‍ബിന റഷീദ് പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ പ്രതികരണമാണ് നൂര്‍ബിന റഷീദിന്‍റേത്. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമാണ് ലീഗ് സ്ഥാനാര്‍ത്ഥിയായ അഡ്വ. നൂര്‍ബീനാ റഷീദ്.
സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, സംസ്ഥാന സെക്രട്ടറി പി കുല്‍സു, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻ്റായ അഡ്വ. ഫാത്തിമ തഹ്‍ലിയ എന്നിവരെ പിന്തള്ളിയാണ് അഡ്വ. നൂര്‍ബീനാ റഷീദ് കോഴിക്കോട് സൗത്തിലെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്.
മുസ്‍ലിം ലീഗിന്‍റെ ഇതുവരെയുള്ള ചരിത്രത്തില്‍ 1996-ലാണ് ലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥി ആദ്യമായും അവസാനമായും നിയമസഭയിലേക്ക് മത്സരിച്ചത്. കോഴിക്കോട്- 2 ല്‍ മത്സരിച്ച വനിതാ ലീഗ് നേതാവ് ഖമറുന്നിസ സി.പി.എമ്മിലെ എളമരം കരീമിനോട് 8766 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
'ദൈവത്തിന് നന്ദി പറയുന്നു, പ്രതീക്ഷക്കൊത്തുയര്‍ന്ന് ജനങ്ങള്‍ക്ക് വേണ്ടി, വോട്ടര്‍മാര്‍ക്ക് വേണ്ടി, ദേശത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ വളരെയധികം സന്നദ്ധയാണ്. എല്ലാ വോട്ടര്‍മാരും എന്നെ വിജയിപ്പിച്ചു തരണം. ഇത് എന്‍റെ ആദ്യ അഭ്യര്‍ത്ഥനയായി പറയുകയാണ്. മൂന്നു പതിറ്റാണ്ടിലധികമായി പാര്‍ട്ടിക്ക് വേണ്ടി, ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി , സ്ത്രീകള്‍ക്ക് വേണ്ടി, അവരുടെ ഉന്നമനത്തിനു വേണ്ടി ഞങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. കര്‍മ്മം ചെയ്യൂ, ഫലം തരേണ്ടത് മേലേന്നുള്ള ആളാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കര്‍മ്മം ചെയ്തുകൊണ്ടിരുന്നു, വിശ്വാസമുണ്ട്. എന്നെ സനേഹിക്കുന്ന വിശ്വസിക്കുന്ന എന്നില്‍ കോണ്‍ഫിഡന്‍സുള്ള വൃത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരും പ്രായത്തിലുള്ളവരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.'നൂര്‍ബിന റഷീദ്
Adjust Story Font
16

