Quantcast

മുഖ്യമന്ത്രി കോവിഡ് വാക്സിന്‍ സ്വീകരിച്ചു

തൈക്കാട് ആശുപത്രിയിലെത്തിയാണ് വാക്സിന്‍ സ്വീകരിച്ചത്.

MediaOne Logo

  • Updated:

    2021-03-03 04:03:39.0

Published:

3 March 2021 11:34 AM IST

മുഖ്യമന്ത്രി  കോവിഡ് വാക്സിന്‍ സ്വീകരിച്ചു
X

സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന്‍ വിതരണം പുരോഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. ഭാര്യ കമലയ്ക്കൊപ്പം തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിൻ കുത്തിവെപ്പെടുത്തത്. വാക്സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് പല മാരകരോഗങ്ങളെയും തടത്തുനിർത്താൻ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്സിനുകളാണ്. കോവിഡ് വാക്സിനെതിരായി ചില പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ സമൂഹം ഇത് അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിമാരായ കെ.കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഇ.ചന്ദ്രശേഖരനും ഇന്നലെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. സംസ്ഥാന മന്ത്രിമാരിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി.

കോവിഡ് വാക്സിൻ ഇന്ന് സ്വീകരിച്ചു. ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്സിനേഷൻ സ്വീകരിച്ചു രോഗപ്രതിരോധം തീർക്കണം. കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാം.

Posted by Pinarayi Vijayan on Tuesday, March 2, 2021
TAGS :

Next Story