Quantcast

'പുഴു'വിന്‍റെ ഉള്ളടക്കം രാഷ്ട്രീയപരമായി ആവേശം നിറക്കുന്നത്; പാര്‍വതി

പുഴുവില്‍ മമ്മൂട്ടി അഭിനയിക്കുന്ന കാര്യം ആദ്യം അറിയില്ലായിരുന്നുവെന്നും അറിഞ്ഞപ്പോള്‍ അത് ഉഗ്രനായിരിക്കുമെന്ന് തനിക്ക് തോന്നിയെന്നും നടി പാര്‍വതി

MediaOne Logo

  • Published:

    13 March 2021 11:44 AM GMT

പുഴുവിന്‍റെ ഉള്ളടക്കം രാഷ്ട്രീയപരമായി ആവേശം നിറക്കുന്നത്; പാര്‍വതി
X

പുഴു സിനിമയുടെ ഉള്ളടക്കം രാഷ്ട്രീയപരമായി വളരെ ആവേശം നിറക്കുന്നതാണെന്നും പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണെന്നും നടി പാര്‍വതി. മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന പുഴു ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് പുറത്തിറക്കിയത്. സിനിമയെക്കുറിച്ച് നല്ല പ്രതീക്ഷയാണെന്നും 'ഉണ്ട' എന്ന സിനിമക്ക് ശേഷം ഹര്‍ഷദിന്‍റെ സിനിമ വരുമ്പോള്‍ എല്ലാവര്‍ക്കും പ്രതീക്ഷിക്കാവുന്നതാണെന്നും പാര്‍വതി പറഞ്ഞു. വര്‍ത്തമാനം സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പാര്‍വതി.

പുഴുവില്‍ മമ്മൂട്ടി അഭിനയിക്കുന്ന കാര്യം ആദ്യം അറിയില്ലായിരുന്നുവെന്നും അറിഞ്ഞപ്പോള്‍ അത് ഉഗ്രനായിരിക്കുമെന്ന് തനിക്ക് തോന്നിയെന്നും നടി പാര്‍വതി പറയുന്നു. ബ്രില്യന്‍റ് ആക്ടറാണ് മമ്മൂക്കയെന്നും അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി പറഞ്ഞു.

ഹര്‍ഷദ്, സുഹാസ്, ഷറഫു എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന പുഴു സിനിമ സംവിധാനം ചെയ്യുന്നത് നവാഗതയായ രത്തീന ഷര്‍ഷാദ് ആണ്. എസ് ക്യൂബ് ഫിലിംസ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് സംവിധായിക രത്തീന. ഉയരെ സിനിമ നിര്‍മ്മിച്ചത് എസ് ക്യൂബ് ഫിലിംസ് ആയിരുന്നു. മലയാളത്തില്‍ ആദ്യമായാണ് മമ്മൂട്ടി ഒരു വനിതാ സംവിധായകയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. മമ്മൂട്ടി-ഹര്‍ഷദ് എന്നിവര്‍ ഉണ്ടക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. പേരൻപ്, ധനുഷ് ചിത്രം കർണൻ,പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്ന മനു ജഗദ് ആണ് പുഴുവിന്‍റെയും കലാസംവിധാനം. റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റർ ‌- ദീപു ജോസഫ്, സംഗീതം - ജേക്സ് ബിജോയ്‌, പ്രൊജക്റ്റ്‌ ഡിസൈൻ- ബാദുഷ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് - ശ്രീനാഥ്.

TAGS :

Next Story