തെരഞ്ഞെടുപ്പ് അടുത്തതോടെ ഏറ്റുമാനൂര്‍ എന്‍.ഡി.എയില്‍ തര്‍ക്കം രൂക്ഷം
ബി.ഡി.ജെ.എസും ബി.ജെ.പിയും മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ഏറ്റുമാനൂരില്‍ എന്‍.ഡി.എയില്‍ തര്‍ക്കം രൂക്ഷം. ബി.ഡി.ജെ.എസും ബി.ജെ.പിയും മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി. രണ്ട് പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്കി. ബി.ഡി.ജെ.എസിന് വേണ്ടി എന്‍ ശ്രീനിവാസും ബി.ജെ.പിക്ക് വേണ്ടി ടി.എന്‍ ഹരികുമാറുമാണ് പത്രിക നല്‍കിയത്.
മണ്ഡലത്തില്‍ പരിചിതനല്ലാത്ത ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ നായര്‍ സമുദായ അംഗത്തെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയത്. മണ്ഡലവുമായി ബന്ധവും എസ്.എന്‍.ഡി.പി പാരമ്പര്യമുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം.
എന്നാൽ, ബി.ജെ.പിക്ക് പ്രതിഷേധമുണ്ടാവേണ്ട കാര്യമില്ലെന്നും ജില്ല വൈസ് പ്രസിഡൻറിനെയാണ് സ്ഥാനാർഥിയാക്കിയതെന്നുമാണ് ബി.ഡി.ജെ.എസ് വാദം. എന്നാൽ, സി.പി.എം ജില്ലാസെക്രട്ടറി എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന മണ്ഡലത്തിൽ പുതുമുഖമായ, പാർട്ടിപ്രവർത്തകൻ അല്ലാത്തയാളെ മത്സരിപ്പിച്ചതിനെതിരെ ബി.ജെ.പി പ്രതിഷേധമുയർത്തി. സി.പി.എം സ്ഥാനാർഥിയെ വിജയിപ്പിക്കാനാണ് ദുർബലനായ സ്ഥാനാർഥിയെ നിർത്തിയതെന്നും ആരോപണമുയർന്നു. ഇതേ ആരോപണം തന്നെയാണ് പുതിയ സ്ഥാനാർഥിക്കെതിരെയും ഉയരുന്നത്.
Adjust Story Font
16

