Quantcast

ഭീകരവാദ രാഷ്ട്രമെന്ന് വിളിച്ച അമേരിക്കക്ക് മറുപടിയുമായി ക്യൂബ

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് പടിയിറങ്ങാനുള്ള നീക്കമാണ് ഡൊണാള്‍ഡ് ട്രംപിന്‍റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

MediaOne Logo

  • Published:

    13 Jan 2021 12:24 PM IST

ഭീകരവാദ രാഷ്ട്രമെന്ന് വിളിച്ച അമേരിക്കക്ക് മറുപടിയുമായി ക്യൂബ
X

ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച അമേരിക്കക്ക് മറുപടിയുമായി ക്യൂബന്‍ ഭരണകൂടം. തങ്ങളെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തിയ ട്രംപ് ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ക്യൂബന്‍ പ്രസിഡന്‍റ് രംഗത്തെത്തിയത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് പരാജയപ്പെട്ട സര്‍ക്കാരിന്‍റെ അവസാന ആയുധമാണ് ഇതെന്നും ക്യൂബന്‍ പ്രസിഡന്‍റ് മിഗുവല്‍ ഡിയാസ് കാനല്‍ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് പടിയിറങ്ങാനുള്ള നീക്കമാണ് ഡൊണാള്‍ഡ് ട്രംപിന്‍റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു ധാര്‍മികതയും അവകാശപ്പെടാനില്ലാത്ത, പരാജയപ്പെട്ട സര്‍ക്കാരിന്‍റെ നിരാശയാണ് അവര്‍ പ്രകടിപ്പിക്കുന്നതെന്ന് ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

അമേരിക്ക ഇതാദ്യമായല്ല ഇത്തരം നടപടികള്‍ക്ക് മുതിരുന്നതെന്ന് നാഷണല്‍ അസംബ്ലി ഓഫ് പീപ്പിള്‍സ് പവര്‍ ഓഫ് ക്യൂബ പ്രതികരിച്ചു. മുന്‍പ് അമേരിക്ക ആസൂത്രണം ചെയ്ത ഭീകരവാദ നടപടികള്‍ മൂലം രാജ്യത്തുണ്ടായ നാശനഷ്ടങ്ങളും അവര്‍ ചൂണ്ടിക്കാട്ടി.

TAGS :

Next Story