Quantcast

ഇനി അരമനകളിൽ ആരും വരണ്ട; രാഷ്ട്രീയ നിലപാട് കടുപ്പിച്ച് യാക്കോബായ സഭ

ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ അവഗണിച്ചു

MediaOne Logo

  • Published:

    19 Feb 2021 7:03 PM IST

ഇനി അരമനകളിൽ ആരും വരണ്ട; രാഷ്ട്രീയ നിലപാട് കടുപ്പിച്ച് യാക്കോബായ സഭ
X

സഭാ തർക്കത്തിൽ നിയമ നിർമ്മാണം നടത്താത്തതിൽ പ്രതിഷേധിച്ച് കടുത്ത രാഷ്ട്രീയ നിലപാടുമായി യാക്കോബായ സഭ. ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ അവഗണിച്ചു. ഈ വേദന വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സഭാ നേതാക്കൾ പറഞ്ഞു. കഴിഞ്ഞ 50 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം സഭ അവസാനിപ്പിച്ചു.

എൽ.ഡി.എഫ് സർക്കാർ അവകാശ സമരങ്ങളെ കണ്ടില്ലെന്ന് നടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. സഭാ ആസ്ഥാനങ്ങളിലേക്ക് രാഷ്ട്രീയ നേതാക്കൾക്കും സ്ഥാനാർഥികൾകും പ്രവേശനമുണ്ടാകില്ലെന്നും യാക്കോബായ സഭ വ്യക്തമാക്കി.

TAGS :

Next Story