Quantcast

കാഞ്ഞങ്ങാട് ഔഫ് കൊലപാതകം; മുഖ്യ പ്രതി ഇർഷാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മറ്റ് രണ്ട് പ്രതികൾക്കായി നൽകിയ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

MediaOne Logo

  • Published:

    4 Jan 2021 7:27 AM IST

കാഞ്ഞങ്ങാട് ഔഫ് കൊലപാതകം; മുഖ്യ പ്രതി ഇർഷാദിനെ  ഇന്ന് കോടതിയില്‍ ഹാജരാക്കും
X

കാഞ്ഞങ്ങാട് കല്ലൂരാവി അബ്ദുൾ റഹ്മാൻ ഔഫ് വധക്കേസിലെ മുഖ്യ പ്രതി ഇർഷാദിനെ കസ്റ്റഡി കാലാവധി കഴിഞ്ഞ് ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റ് രണ്ട് പ്രതികൾക്കായി നൽകിയ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇർഷാദിനെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തിരുന്നു.

കല്ലൂരാവി അബ്ദുൾ റഹ്മാൻ ഔഫ് വധക്കേസിലെ മുഖ്യപ്രതിയായ യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദിന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചു. ഇന്ന് 11 മണിക്ക് ഇർഷാദിനെ കോടതിയിൽ ഹാജരാക്കും. ഇർഷാദിനെ കൊലപാതകം നടന്ന മുണ്ടത്തോട് ബാവ നഗർ റോഡിലെത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളായ ഹസന്‍, ആഷിര്‍ എന്നിവർക്കായി അന്വേഷണ സംഘം നൽകിയ കസ്റ്റഡി അപേക്ഷയിൽ ഇന്ന് വിധി പറയും. ഔഫിനെ താൻ ഒറ്റയ്ക്ക് തന്നെ കുത്തിയതാണെന്നാണ് ഇർഷാദിന്‍റെ മൊഴി.

മറ്റ് പ്രതികൾക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് ഇർഷാദ് അന്വേഷണ സംഘത്തോട് പറഞ്ഞത്. മറ്റ് രണ്ട് പ്രതികളെ കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമെ സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകൂ. സംഭവത്തിന് ശേഷം പ്രാദേശിക ലീഗ് നേതാക്കൾ പ്രതികൾക് രക്ഷപ്പെടാൻ സൗകര്യം ചെയ്തു കൊടുത്തതായി ആരോപണം ഉയർന്നിട്ടുണ്ട്.'

TAGS :

Next Story