Quantcast

പാണത്തൂര്‍ ബസപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് മോട്ടോർ വാഹന വകുപ്പ്‌

ബസ് പരിശോധിച്ച റീജണൽ ട്രാൻസ്പോർട്ട് ഓഫീസറടങ്ങിയ സംഘം സാങ്കേതിക തകരാർ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി

MediaOne Logo

  • Published:

    5 Jan 2021 7:27 AM IST

പാണത്തൂര്‍ ബസപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് മോട്ടോർ വാഹന വകുപ്പ്‌
X

ഏഴു പേരുടെ മരണത്തിനിടയാക്കിയ കാസർകോട് പാണത്തൂർ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് മോട്ടോർ വാഹന വകുപ്പ്‌. ബസ് പരിശോധിച്ച റീജണൽ ട്രാൻസ്പോർട്ട് ഓഫീസറടങ്ങിയ സംഘം സാങ്കേതിക തകരാർ സംഭവിച്ചിട്ടില്ലെന് കണ്ടെത്തി. അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഡെപ്യൂട്ടി കലക്ടർ നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു.

കർണാടകയിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ബസ് സുള്ള്യ പാണത്തൂർ റോഡിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട് റോഡരികിലെ കെട്ടിടത്തിന്‍റെ സൺഷൈഡിലും മരങ്ങളിലും ഇടിച്ച ശേഷം തലകീഴായി താഴെയുള്ള വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽപെട്ട ബസ് മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം വിശദമായി പരിശോധിച്ചു.

ബസിന് യന്ത്ര തകരാറുകളൊന്നും ഇല്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. ബസില്‍ അനുവദനീയമായതിലും കൂടുതൽ ആൾക്കാരുണ്ടായിരുന്നതാണ് അപകടത്തിന്‍റെ ആഘാതം വർധിപ്പിച്ചത്. കർണാടകയിലെ ലൈൻ ബസ് ആണ് വിവാഹ ആവശ്യത്തിനായി ഉപയോഗിക്കുകയായിരുന്നു. ബസിന് അന്തർ സംസ്ഥാന സർവീസിന് അനുമതി ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും അധികൃതർ പരിശോധിക്കുന്നുണ്ട്

TAGS :

Next Story