'കേരള ബോക്‌സോഫീസിൽ ഇടിമുഴക്കം'; വമ്പൻ കളക്ഷൻ നേടി 'ദി പ്രീസ്റ്റ്'
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം കാണികളെ മാത്രം ഉൾക്കൊള്ളിച്ചാണ് ആദ്യ ദിനത്തിലെ വമ്പൻ കളക്ഷനെന്നതാണ് ശ്രദ്ധേയം

കോവിഡ് പ്രതിസന്ധിക്ക് ശേഷം ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി - മഞ്ജു വാര്യർ ചിത്രം 'ദി പ്രീസ്റ്റ്' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യ ദിനം 2.05 കോടി രൂപയാണ് ചിത്രം നേടിയത്. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ 50 ശതമാനം കാണികളെ മാത്രം ഉൾക്കൊള്ളിച്ചാണ് ആദ്യ ദിനത്തിലെ വമ്പൻ കളക്ഷനെന്നതാണ് ശ്രദ്ധേയം. 1205 ഷോകളിലൂടെയാണ് ചിത്രം മികച്ച കളക്ഷൻ നേടിയത്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യം തിയറ്ററുകളിലെത്തിയ തമിഴ് സൂപ്പർതാരം വിജയുടെ 'മാസ്റ്റർ' 1308 ഷോകളിലൂടെയാണ് ആദ്യ ദിനം 2.17 കോടി രൂപ കളക്ഷൻ നേടിയത്. കേരള ബോക്‌സോഫീസിൽ ഇടിമുഴക്കം എന്ന തലക്കെട്ടോടെ കേരള പ്രൊഡ്യൂസേർസ് അസോസിയേഷനാണ് ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
#Priest Thunderous Opening at Kerala Boxoffice despite of 50% Occupancy & Covid Regulations
— Kerala Producers (@KeralaProducers) March 12, 2021
Gross : 2.05 Cr (from 1205 Shows)
Net : 1.62 Cr
Share : 97 Lakhs
Second Best Opening in KBO in 2021 behind #ThalapathyVijay's #Master ( 2.17 Cr from 1308 Shows)#MegastarRampage💥 pic.twitter.com/tiwMlFtFNP
കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകൾ തുറന്നിരുന്നെങ്കിലും മലയാളത്തിലെ സൂപ്പർ താര ചിത്രങ്ങളൊന്നും പ്രദർശനത്തിന് എത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സെക്കൻഡ് ഷോക്ക് അനുമതി ലഭിച്ചതോടെയാണ് ദ പ്രീസ്റ്റ് റിലീസ് ചെയ്തത്.
സൂപ്പർ സ്റ്റാർ മമ്മൂട്ടിയും മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും പ്രീസ്റ്റിനുണ്ട്. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത സിനിമയിൽ ഫാ.ബെനഡിക്ട് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വലിയ മുതല്‍മുടക്കിലൊരുങ്ങിയ ചിത്രം കോവിഡില്‍ പ്രതിസന്ധിയിലായ സിനിമാ മേഖലയ്ക്ക് പുതുജീവന്‍ പകരുകയാണ്.
Adjust Story Font
16

