Quantcast

പിന്നിലെ സ്പെയര്‍വീല്‍ എടുത്തു കളഞ്ഞു; മുഖം മിനുക്കി പുതിയ ഇക്കോസ്പോര്‍ട്

ഇക്കോസ്പോര്‍ട്ട് എസ്.ഇ വേരിയന്‍റിനെ 2021 മാര്‍ച്ച് രണ്ടാം വാരത്തോടെ വിപണിയിലെത്തുമെന്നാണ് അറിയുന്നത്

MediaOne Logo

  • Published:

    2 March 2021 2:06 PM GMT

പിന്നിലെ സ്പെയര്‍വീല്‍ എടുത്തു കളഞ്ഞു; മുഖം മിനുക്കി പുതിയ ഇക്കോസ്പോര്‍ട്
X

സബ്കോംപാക്ട് എസ്.യു.വി വിഭാഗത്തില്‍ കടുത്ത മത്സരം നടക്കുന്ന ഇന്ത്യയില്‍ തങ്ങളുടെ പുതിയ വാഹനത്തെ അവതരിപ്പിരിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ വാഹന നിര്‍മ്മാണ കമ്പനിയായ ഫോര്‍ഡ്.

ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി വിഭാഗത്തില്‍ ഫോര്‍ഡിന്‍റെ തുറുപ്പുചീട്ടായ ഇക്കോസ്പോര്‍ട്ടിന്‍റെ മുഖം മിനുക്കിയ പതിപ്പിനെയാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇക്കേസ്പോര്‍ട്ട് എസ്.ഇ വേരിയന്‍റിനെ 2021 മാര്‍ച്ച് രണ്ടാം വാരത്തോടെ വിപണിയിലെത്തുമെന്നാണ് അറിയുന്നത്.

സബ്കോംപാക്ട് വിഭാഗത്തില്‍ കടുത്ത മത്സരം നടക്കുന്ന ഇന്ത്യന്‍ വിപണിയില്‍ ഇക്കോസ്പോര്‍ട്ട് വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. എന്നാല്‍ മാരുതിയും ഹ്യുണ്ടായിയും റെനോള്‍ട്ടുമൊക്കെ കടന്നുവന്നതോടെ മത്സരം കടുത്തു. അതുകൊണ്ടുതന്നെ പുതിയൊരു താരത്തെ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. എന്നാല്‍ സ്പോര്‍ട്സ് ടൈറ്റാനിയം മോഡലുകള്‍ക്ക് തൊട്ടു താഴെയാണ് എസ്.ഇ വേരിയന്‍റ് ഇടംപിടിക്കുക.

ഈ മോഡലുകളില്‍ നിന്നും വാഹനത്തിന്‍റെ പിന്‍ഭാഗത്തിന് മാത്രമായിരിക്കും കാര്യമായ വ്യത്യാസമുണ്ടാവുക. പിന്നിലെ വലിയ സ്പെയര്‍ ടയര്‍ പുതിയ മോഡലില്‍ ബൂട്ടില്‍ നിന്നും അപ്രത്യക്ഷമാകും. എസ്‍.യു.വിയുടെ ഗ്ലോബല്‍-സ്പെക്ക് മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ വാഹനത്തിന്‍റെ പിന്‍ഭാഗം ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീതി കൂടിയ ക്രോം പ്ലേറ്റിന് താഴെയാണ് നമ്പര്‍ പ്ലേറ്റ് ഇടംപിടിച്ചിരിക്കുന്നത്.

മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര എക്സ്.യു.വി300, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ, ഹ്യുണ്ടായി വെന്യു എന്നിവരോട് നേരിട്ട് ഏറ്റുമുട്ടുന്ന ഇക്കോസ്പോര്‍ട്ടിന്‍റെ വിപണി ഓരോ ദിവസവും ഇടിയുന്നവെന്ന് മനസ്സിലാക്കിയാണ് കമ്പനി വാഹനത്തെ പുതുക്കി അവതരിപ്പിക്കാനൊരുങ്ങുന്നത്.

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഫോർഡ് ഇക്കോസ്പോർട്ടിൽ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാകുന്നത്. പുതുതായി ഇറങ്ങുന്ന എസ്.ഇ വേരിയന്‍റിലും ഇതേ എഞ്ചിന്‍ ഓപ്ഷന്‍ തുടരുമെന്നാണ് അറിയുന്നത്.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 123 ബി.എച്ച്.പി കരുത്തിൽ പരമാവധി 149 എന്‍.എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. എന്നാല്‍ 1.5 ലിറ്റർ ഡീസൽ മോഡൽ പരമാവധി 99 ബി.എച്ച്.പി പവറും 215 എന്‍.എം ടോര്‍ക്കും പുറത്തെടുക്കും.

TAGS :

Next Story