Quantcast

കുവൈത്ത് ഇന്ത്യൻ എംബസ്സി സേവനങ്ങള്‍ നിർത്തിവെച്ച നടപടി മാർച്ച് 11 വരെ നീട്ടി

മരണ രജിസ്‌ട്രേഷന്‍, ഐസിഡബ്ല്യുഎഫ് സഹായ അഭ്യര്‍ത്ഥനകള്‍ ഉള്‍പ്പെടെയുള്ള അടിയന്തിര സേവനങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തുടരും.

MediaOne Logo

  • Published:

    5 March 2021 7:48 AM IST

കുവൈത്ത് ഇന്ത്യൻ എംബസ്സി സേവനങ്ങള്‍ നിർത്തിവെച്ച നടപടി മാർച്ച് 11 വരെ നീട്ടി
X

കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ സേവനങ്ങള്‍ നിർത്തിവെച്ച നടപടി മാർച്ച് 11 വരെ നീട്ടി. കോവിഡ് മുൻകരുതലിന്‍റെ ഭാഗമായി ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് നടപടിയെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു .

നേരത്തെ കോവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി മാർച്ച് നാല് വരെ എംബസ്സി കോൺസുലാർ സേവനങ്ങൾ നിർത്തിവെക്കുകയും മാർച്ചിലെ മുഴുവൻ പരിപാടികളും മാറ്റിവെക്കുകയും ചെയ്തിരുന്നു. രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശം മാനിച്ചാണ് ഇപ്പോൾ മാർച്ച് പതിനൊന്നു വരെ പതിവ് കോൺസുലാർ സേവനങ്ങൾ നിർത്തിയത്.

എന്നാൽ മരണ രജിസ്‌ട്രേഷന്‍, ഐസിഡബ്ല്യുഎഫ് സഹായ അഭ്യര്‍ത്ഥനകള്‍ ഉള്‍പ്പെടെയുള്ള അടിയന്തിര സേവനങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തുടരും. ഇത്തരം സേവനങ്ങള്‍ക്കുള്ള അപേക്ഷകൾ cons1.kuwait@mea.gov.in എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്. അബ്ബാസിയ, ഫഹഹീല്‍, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളുടെ പ്രവർത്തനം സാധാരണ രീതിയില്‍ തുടരുമെന്നും എംബസി അറിയിച്ചു.

TAGS :

Next Story