മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത ജീവനക്കാരനെ വാര്‍ഡ് കൗണ്‍സിലര്‍ ആക്രമിച്ചതായി പരാതി
ചെമ്പഴന്തി വാര്‍ഡ് കൗണ്‍സിലര്‍ ഉദയനെതിരെയാണ് പരാതി

തിരുവനന്തപുരം ശ്രീകാര്യത്ത് കടയിലെ ജീവനക്കാരനെ വാര്‍ഡ് കൗണ്‍സിലര്‍ ആക്രമിച്ചതായി പരാതി. ചെമ്പഴന്തി വാര്‍ഡ് കൗണ്‍സിലര്‍ ഉദയനെതിരെയാണ് പരാതി. മാസ്ക് ധരിക്കാന്‍ പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ചെരുപ്പ് വാങ്ങുന്നതിനായാണ് ബാറ്റാഷോറൂമിലേ്ക് വാര്‍ഡ് കൗണ്‍സിലറായ ചെമ്പഴന്തി ഉദയന്‍ എത്തിയത്. മാസ്ക് ധരിക്കാതെ എത്തിയതിനാല്‍ മാസ്ക് ധരിക്കണമെന്ന് ജീവനക്കാര്‍ ഉദയനോട് പറഞ്ഞു. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് പരാതി.
ഉദയനൊപ്പം ഉണ്ടായിരുന്നവര്‍ ജീവനക്കാരെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഭവത്തിൽ ജീവനക്കാരായ വിഷ്ണു, അജയ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16

