Quantcast

കേരള സര്‍വകലാശാല അറബിക് വിഭാഗം അധ്യാപക നിയമനത്തില്‍ അട്ടിമറി

ഇല്ലാത്ത യോഗ്യതകള്‍ക്ക് മാര്‍ക്ക് നല്‍കിയാണ് അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനം നടന്നതെന്നാണ് ആക്ഷേപം

MediaOne Logo

  • Published:

    10 Feb 2021 9:38 AM IST

കേരള സര്‍വകലാശാല അറബിക് വിഭാഗം അധ്യാപക നിയമനത്തില്‍ അട്ടിമറി
X

കേരള സര്‍വകലാശാല അറബിക് വിഭാഗം അധ്യാപക നിയമനത്തില്‍ അട്ടിമറിയെന്ന് പരാതി. ഇല്ലാത്ത യോഗ്യതകള്‍ക്ക് മാര്‍ക്ക് നല്‍കിയാണ് അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനം നടന്നതെന്നാണ് ആക്ഷേപം.

നിലവിൽ നിയമിതനായ വ്യക്തിക്ക് അപേക്ഷ സമർപ്പിച്ചപ്പോൾ മതിയായ യോഗ്യതയില്ലായിരുന്നെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി.

2017 നവംബര്‍ 27നാണ് കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ അറബിക് വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം വന്നത്. ആകെ ഒരു ഒഴുവാണുണ്ടായിരുന്നത്. ഡിസംബര്‍ 28നായിരുന്നു അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയും. തസ്തികക്ക് വേണ്ട യോഗ്യതകള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പെ നേടണം എന്നാണ് മാനദണ്ഡം. പക്ഷേ ഈ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് 2020ല്‍ ഇപ്പോഴത്തെ നിയമനം നടന്നത്. 2018 ജൂലൈയില്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകത്തിന് ഇന്‍റര്‍വ്യൂവില്‍ 8 മാര്‍ക്ക് നല്‍കിയതായി വിവരാവകാശ നിയമപ്രകാരം പുറത്തുവന്നു.

പ്രസിദ്ധീകരണം ഗവേഷണ മാനദണ്ഡം പാലിക്കാതെയുള്ള പ്രസാധകരുടേതാണെന്നും ആക്ഷേപമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റുമാണ് അസിസ്റ്റന്‍റ് പ്രൊഫസര്‍ യോഗ്യത. എന്നാല്‍ നിയമനം ലഭിച്ചയാള്‍ നെറ്റ് പാസായിട്ടില്ല. പിഎച്ച്ഡി ഉള്ളതിനാല്‍ സ്പെഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിജ്ഞാപന കാലാവധി അവസാനിക്കും മുന്‍പ് വേണം ഇത് സമര്‍പ്പിക്കാന്‍. എന്നാല്‍ കാലാവധി കഴിഞ്ഞ് 2019ല്‍ വാങ്ങിയ സ്പെഷ്യല്‍ സര്‍ട്ടിഫിക്കറ്റാണ് സര്‍വകലാശാല സ്വീകരിച്ചത്.

TAGS :

Next Story