Quantcast

ആലത്തൂരില്‍ മൂന്ന് സഹോദരങ്ങള്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു

പാടത്തിന് നടുവിലുള്ള ചെറിയ കുളത്തിലാണ് അപകടം.

MediaOne Logo

  • Updated:

    2021-02-14 08:20:58.0

Published:

14 Feb 2021 6:05 PM IST

ആലത്തൂരില്‍ മൂന്ന് സഹോദരങ്ങള്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു
X

പാലക്കാട് കുനിശ്ശേരിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. കുതിരപ്പാറ സ്വദേശി ജസീറിന്‍റെ മൂന്നും ഏഴും പന്ത്രണ്ടും വയസുള്ള മക്കളാണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽ തെറ്റി കുളത്തിൽ വീഴുകയായിരുന്നു.

കുനിശ്ശേരി കുതിരപ്പാറയിൽ പാടത്തിന് നടുവിലുള്ള ചെറിയ കുളത്തിലാണ് അപകടം. മാങ്ങ പറിച്ച് കഴുകുന്നതിനിടെ 7 വയസുകാരൻ റിൻഷാദ് കുളത്തിൽ വീണു. ഇതു കണ്ടു നിന്ന മൂന്ന് വയസുകാരൻ റിഫാസ് കുളത്തിൽ ചാടി. ഇരുവരെയും രക്ഷിക്കാനായി 12കാരൻ ജിൻഷാദ് കുളത്തിലേക്ക് എടുത്തു ചാടി. ഇവർക്കൊപ്പം കളിച്ചിരുന്ന ശ്രുതി എന്ന 8 വയസുകാരിയാണ് കുട്ടികൾ കുളത്തിൽ വീണ കാര്യം വീട്ടുകാരെ അറിയിച്ചത്.

മൂന്ന് കുട്ടികളെയും ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കും മുൻപ് കുട്ടികൾ മരിച്ചിരുന്നു. മൃതദേഹം പിന്നീട് ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൃഷി മന്ത്രി വി.എസ് സുനിൽകുമാർ, ആലത്തൂർ എം.എൽ.എ കെ.ഡി പ്രസന്നൻ എന്നിവർ ആശുപത്രി സന്ദർശിച്ചു. ജസീർ - റംലം ദമ്പതികൾക്ക് ഈ മൂന്ന് മക്കൾ മാത്രമാണ് ഉള്ളത്.

TAGS :

Next Story