Quantcast

തൃശൂരില്‍ ഇത്തവണ പോരാട്ടം തോറ്റവര്‍ തമ്മില്‍!

വ്യത്യസ്ത തെരഞ്ഞെടുപ്പുകളിൽ പരാജയമറിഞ്ഞവരാണ് മത്സര രംഗത്തുള്ളവർ

MediaOne Logo

  • Published:

    19 March 2021 8:23 AM IST

തൃശൂരില്‍ ഇത്തവണ പോരാട്ടം തോറ്റവര്‍ തമ്മില്‍!
X

തൃശൂരിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് ഒരു പ്രത്യേകതയുണ്ട് . വ്യത്യസ്ത തെരഞ്ഞെടുപ്പുകളിൽ പരാജയമറിഞ്ഞവരാണ് മത്സര രംഗത്തുള്ളവർ. എൽ.ഡി.എഫ്-യു.ഡി. എഫ് സ്ഥാനാർഥികള്‍ നിയമസഭ തെരഞ്ഞെടുപ്പിലാണ് പരാജയപ്പെട്ടതെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിലായിരുന്നു ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയുടെ തോൽവി.

പൂരനഗരിയിൽ പൂരത്തെക്കാൾ വലിയ തെരഞ്ഞെടുപ്പ് ചൂടാണ്. പതിറ്റാണ്ടിന് ശേഷമാണ് തൃശൂർ കഴിഞ്ഞ തവണ ഇടതുമുന്നണിയുടെ കൈകളിലെത്തിയത്. അത് വിട്ടുനല്‍കാതിരിക്കാൻ മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും എല്ലാം പ്രചരണ ചൂടുമായി പി.ബാലചന്ദ്രൻ ഉണ്ട്. 2011ൽ ബാലചന്ദ്രൻ തേറമ്പിൽ രാമകൃഷ്ണനോട് പരാജയപ്പെട്ടയിടമാണ് തൃശൂർ. കഴിഞ്ഞ തവണ വി.എസ് സുനിൽകുമാറിനോടായിരുന്നു പദ്മജയുടെ പരാജയം. പക്ഷേ ആ കാലത്തിനിപ്പുറം മറ്റൊരു തെരഞ്ഞെടുപ്പെത്തുമ്പോൾ പദ്മജക്ക് ആത്മവിശ്വാസം കൂടിയിട്ടേ ഉള്ളൂ.

വിജയപ്രതീക്ഷയോട് കൂടി തന്നെയാണ് സുരേഷ് ഗോപി തൃശൂരിൽ വീണ്ടുമെത്തുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മടങ്ങിയ സുരേഷ് ഗോപി ഇനി 23ന് ശേഷം മാത്രമേ മണ്ഡലത്തിൽ പ്രചരണത്തിനെത്തുകയുള്ളൂ.

TAGS :

Next Story