ആര്‍ക്കും സീറ്റില്ല, ലാലേട്ടന് പോലും; ടിനി ടോമിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

സീറ്റ്‌ വേണമെന്നില്ല. നട്ടെല്ല് എന്നൊരു സാധനമുണ്ട്. അതുണ്ടായാൽ മതി

MediaOne Logo

  • Updated:

    2021-02-23 10:29:19.0

Published:

23 Feb 2021 10:29 AM GMT

ആര്‍ക്കും സീറ്റില്ല, ലാലേട്ടന് പോലും; ടിനി ടോമിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
X

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് പിന്നാലെയുണ്ടായ ഇരിപ്പിട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ടിനി ടോം. ഉദ്ഘാടനത്തിന്‍റെ ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് പരോക്ഷമായിട്ടായിരുന്നു ടിനിയുടെ പ്രതികരണം. എന്നാല്‍ വിവാദം തെല്ലൊന്നടങ്ങിയപ്പോഴുള്ള ടിനിയുടെ പ്രതികരണത്തെ ട്രോളുകള്‍ കൊണ്ട് പൊതിയുകയാണ് സോഷ്യല്‍ മീഡിയ.

Ivar irikaan paranjaal irikillanay .standing beauties

Posted by Tiny Tom on Monday, February 22, 2021

'നില്‍ക്കുന്ന സുന്ദരിമാര്‍, ഇവര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കില്ലെന്നേ' എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കുറച്ചുപേര്‍ ഇരിക്കുന്നതും രചന നാരായണന്‍കുട്ടി, ഹണി റോസ് തുടങ്ങിയവര്‍ നില്‍ക്കുന്നതും കാണാം. മോഹന്‍ലാല്‍ മൈക്കിന് മുന്നില്‍ നിന്ന് സംസാരിക്കുന്ന ഫോട്ടോയും ടിനി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പിന്നില്‍ ടിനി ടോം, ശ്വേത മേനോന്‍, ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ നില്‍ക്കുന്നുമുണ്ട്. ആര്‍ക്കും സീറ്റില്ല, ലാലേട്ടന് പോലും എന്നാണ് ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.

Aarkkum seat illa 😂🙏 lalettanu polum

Posted by Tiny Tom on Sunday, February 21, 2021

എന്നാല്‍ ടിനിയുടെ രണ്ട് പോസ്റ്റിനെയും പരിഹാസം കൊണ്ട് പൊതിയുകയാണ് സിനിമാപ്രേമികള്‍. സീറ്റ്‌ വേണമെന്നില്ല. നട്ടെല്ല് എന്നൊരു സാധനമുണ്ട്. അതുണ്ടായാൽ മതി, സിനിമയിൽ മാത്രമല്ല‌ ജീവിതത്തിലും ഭൂലോക‌ ദുരന്തനാണെന്ന് വിളിച്ചുപറയാൻ കാണിച്ച ഡ്യൂപ്പ് സെറിന്‍റെ മനസ്സ്, ഉറച്ച നിലപാടുള്ള ഒരാളോടാണ് ഈ ആടുന്ന നട്ടെല്ല് വെച്ച നിങ്ങൾ മറുപടി പറയുന്നത്.പിന്നിലുള്ളവരെ നിൽക്കാൻ അനുവദിച്ചതിന്‍റെ പേര് തന്നെ " പാർവതി " എന്നാണ് എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ വേദിയുടെ അരികില്‍ അമ്മ എക്‌സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്‍ക്കുന്ന ഫോട്ടോ വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. അമ്മ സംഘടനക്കകത്തെ ആണ്‍കോയ്മയാണ് ഈ ഫോട്ടോ എന്ന തരത്തില്‍ വിമര്‍ശനവും വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ പാര്‍വതി അടക്കമുള്ള നടികള്‍ രംഗത്ത് വന്നിരുന്നു. വിവാദത്തില്‍ അമ്മയെ അനുകൂലിച്ച് രചന നാരായണന്‍കുട്ടിയും ഹണിറോസും വിശദീകരണവുമായി എത്തിയിരുന്നു.

TAGS :

Next Story