ഫർഹാൻ അക്തറിന്‍റെ 'തൂഫാൻ'; ട്രെയ്‌ലർ പുറത്ത്
സംവിധായകൻ രാകേഷ് ഓം പ്രകാശ് മെഹ്‌റയും ഫർഹാനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്

ഫർഹാൻ അക്തർ നായകനായെത്തുന്ന തൂഫാന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. സംവിധായകൻ രാകേഷ് ഓം പ്രകാശ് മെഹ്‌റയും ഫർഹാനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അത്ലറ്റ് മിൽക്കാ സിങ്ങിന്‍റെ ജീവിതം പറഞ്ഞ ഭാഗ് മിൽക്കാ ഭാഗമാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രം. മെയ് 21 ന് ആമസോണ്‍ പ്രൈമിലൂടെയാണ് തൂഫാൻ പ്രദര്‍ശനത്തിനെത്തുക.
ഫര്‍ഹാന്‍ അക്തര്‍ ബോക്‌സറുടെ റോളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍, പരേഷ് റാവല്‍, സുപ്രിയ പഥക് കപൂര്‍, ഹുസൈന്‍ ദലാല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
Next Story
Adjust Story Font
16

