Quantcast

"ഇന്ത്യയെ തന്നിഷ്ടത്തിന് വിടുന്നു, ഐ.സി.സിയുടെ പല്ലു കൊഴിഞ്ഞു" മൊട്ടേര പിച്ചിൽ മൈക്കൽ വോൺ

ബ്രോഡ്‌കാസ്റ്റർമാർക്ക് തങ്ങള്‍ മുടക്കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെടാമെന്നും വോണ്‍ പ്രതികരിച്ചു

MediaOne Logo

  • Published:

    27 Feb 2021 9:44 AM GMT

ഇന്ത്യയെ തന്നിഷ്ടത്തിന് വിടുന്നു, ഐ.സി.സിയുടെ പല്ലു കൊഴിഞ്ഞു മൊട്ടേര പിച്ചിൽ മൈക്കൽ വോൺ
X

ഐ.സി.സിയെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. പല്ലുപോയ ഐ.സി.സി ഇന്ത്യയെ പോലെ ശക്തരായ രാജ്യങ്ങളെ തന്നിഷ്‌ടത്തിനു വിടുകയാണെന്ന് വോൺ പരിഹസിച്ചു.

“സ്‌പിൻ പിച്ചിൽ ഇന്ത്യ തന്നെയാണ് മികച്ച ടീം. എന്നാൽ, മൊട്ടേരയിലെ അവരുടെ വിജയം സ്വയം പരിഹാസിതരാകുന്ന തരത്തിലുള്ളതാണ്. ഇന്ത്യയെ പോലുള്ള ശക്തരായ രാജ്യങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുമ്പോള്‍ ഐ.സി.സി കൂടുതല്‍ പല്ലു കൊഴിഞ്ഞതുപോലെയാകുന്നു. ഇന്ത്യയ്‌ക്ക് തോന്നിയ പോലെ കാര്യങ്ങൾ ചെയ്യാൻ ഐ.സി.സി അധികാരം നൽകുമ്പോൾ അത് ടെസ്റ്റ് ക്രിക്കറ്റിനെ തന്നെയാണ് ബാധിക്കുന്നത്” വോൺ പറഞ്ഞു.

ബ്രോഡ്‌കാസ്റ്റർമാർക്ക് തങ്ങള്‍ മുടക്കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെടാമെന്നും വോണ്‍ പ്രതികരിച്ചു.

TAGS :

Next Story