Quantcast

കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ തീ കൊളുത്തി മരിച്ച നിലയില്‍

തോട്ടട സമാജ് വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്

MediaOne Logo

  • Published:

    10 Feb 2021 8:27 AM IST

കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ തീ കൊളുത്തി മരിച്ച നിലയില്‍
X

കണ്ണൂരിൽ ട്രാൻസ്ജെന്‍ഡറിനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തോട്ടട സമാജ് വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു.

ചൊവ്വാഴ്ച വൈകീട്ടാണ് സമാജ് വാദി കോളനിയിലെ വീട്ടില്‍വച്ച് സ്‌നേഹ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ സ്‌നേഹയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സ്‌നേഹയുടെ സുഹൃത്തുക്കള്‍ രംഗത്തെത്തി. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ ഡിജിപിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പനിലെ 36 ആം ഡിവിഷനില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സ്‌നേഹ മത്സരിച്ചിരുന്നു.

TAGS :

Next Story