Quantcast

അസർബൈജാൻ വിളിക്കുന്നു, പോകുവല്ലേ! മീഡിയവൺ ഡെസ്റ്റിനേഷൻസ് റെഡിയാണ്

ഫ്ലെയിം ടവറുകളുള്ള സ്ഥിതി ചെയ്യുന്ന ബകുവിലെ ന​ഗരങ്ങൾ യുനസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    12 Feb 2026 1:02 PM IST

mediaone destinations, azarbaijan
X

യൂറോപ്പിന്റെയും ഏഷ്യയുടെയും ഇടയിലൊരു നാട്. യൂറോപ്പിന്റെയും ഏഷ്യയുടെയും സംസ്കാരങ്ങളും പ്രകൃതി ഭം​ഗിയും ഒത്തു ചേരുന്ന ഇടങ്ങൾ അവിടെയുണ്ട്. ഒരിക്കലും തീ അണയാത്ത പർവതങ്ങളും എന്നും മഞ്ഞുമൂടി നിൽക്കുന്ന മലനിരകളും ഉള്ള നാട് കൂടിയാണത്. കാസ്പിയൻ കടലിന്റെ തീരത്ത്, കൗകസസ് പർവതങ്ങളുടെ താഴ്‌വരയിൽ നിലകൊള്ളുന്ന അത്ഭുതങ്ങളുടെ നാടാണ്, അസർബൈജാൻ. അവിടെയാണ് കാറ്റിന്റെ ന​ഗരമെന്ന് അറിയപ്പെടുന്ന ബാകു ഉള്ളത്. ഫ്ലെയിം ടവറുകളുള്ള സ്ഥിതി ചെയ്യുന്ന ബകുവിലെ ന​ഗരങ്ങൾ യുനസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രകൃതി കനിഞ്ഞ് അനു​ഗ്രഹിച്ച ഖുബ, അങ്ങനെ നീളും അസർബൈജാനിലെ ഇടങ്ങൾ.

ഏത് തരം യാത്രികർക്കും അസർബൈജാൻ ചിലത് കരുതിവെക്കാറുണ്ട്. അവയെല്ലാം നേരിട്ട് കാണാനും ആസ്വദിക്കാനുമുള്ള അവസരമൊരുക്കുകയാണ്, മീഡിയവൺ ഡെസ്റ്റിനേഷൻസ് അസർബൈജാൻ യാത്ര.

പച്ചപ്പണിഞ്ഞ ഗബാലയിലെ കോക്കസസ് മലനിരകളിലേക്കുള്ള, കേബിൾ കാർ യാത്ര.

നോഹുർ തടാക തീരത്തെ കാഴ്ചകൾ കണ്ടു പ്രകൃതിയുടെ മടിത്തട്ടിൽ ഒരു ദിവസത്തെ താമസം. അബ്ഷറോണിലെ കത്തുന്ന മലകളും ഫയർ ടെമ്പിളും, മലയോര വിനോദ മേഖലയായ ഷഹ്ദഗിലെ, സാഹസിക റൈഡുകൾ, ഖുബാ തായ്‌വരയിലെ പ്രകൃതി ഭംഗി,

യൂറോപ്പിലെ ഏറ്റവും പുരാതനവും ഉയരം കൂടിയതും, മനോഹരമായ പ്രകൃതി ഭംഗി കൊണ്ട് പ്രസിദ്ധമായ കിനാലിഖ് ഗ്രാമം.. ഇതെല്ലാമാണ് സ്വപ്നയാത്രയിൽ ഉള്ളതെങ്കിൽ ഇപ്പോൾ തന്നെ മീഡിയവൺ ഡെസ്റ്റിനേഷൻസ് അസർബൈജാൻ യാത്രയിൽ ഇപ്പോൾ തന്നെ ബുക്ക് ചെയ്തോളൂ. 5 ദിവസം നീണ്ടു നിൽക്കുന്ന ഈ പ്രീമിയം യാത്രയ്ക്ക് ഫെബ്രുവരി 29ന് മുമ്പായി ബുക്ക് ചെയ്യുന്നവർക്ക് 94,900/- രൂപയുടെ ഏർളി ബേർഡ് ഓഫർ ലഭിക്കും. ഏപ്രിൽ 29 മുതൽ മെയ് മൂന്ന് വരെയുള്ള യാത്രയെ കുറിച്ച് കൂടുതലറിയാനും രജിസ്ട്രേഷനും 7591900633 എന്ന നമ്പറിൽ വിളിക്കൂ, അല്ലെങ്കിൽ destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കൂ.

TAGS :

Next Story