Quantcast

യൂറോപ്പിലേക്ക് വിമാനയാത്രാ ചെലവ് കുറയും; സാധാരണക്കാരനു വേണ്ടി ഫ്ലൈപോപ്പ് ഒരുങ്ങുന്നു

ലണ്ടനിൽ നിന്ന് കൊച്ചിയടക്കം ഏഴ് രണ്ടാംനിര എയർപോർട്ടുകളിലേക്കാണ് ഫ്ലൈപോപ്പ് പറക്കുക

MediaOne Logo

André

  • Updated:

    2022-04-13 07:09:36.0

Published:

12 April 2022 10:09 AM GMT

യൂറോപ്പിലേക്ക് വിമാനയാത്രാ ചെലവ് കുറയും; സാധാരണക്കാരനു വേണ്ടി ഫ്ലൈപോപ്പ് ഒരുങ്ങുന്നു
X
Listen to this Article

യൂറോപ്പിലും ഓസ്ട്രേലിയയിലും കരീബിയൻ ദ്വീപുകളിലും ചുറ്റിക്കറങ്ങാൻ ആഗ്രഹമില്ലാത്ത യാത്രാപ്രേമികൾ നമ്മുടെ നാട്ടിലുണ്ടാവില്ല. പക്ഷേ, അങ്ങോട്ടുള്ള യാത്രാചെലവ് ആലോചിക്കുമ്പോൾ അതൊരു ആഗ്രഹം മാത്രമായി ഒടുങ്ങുകയാണ് പതിവ്. ദിനംപ്രതി വർധിച്ചുവരുന്ന വിമാനയാത്രാ ചെലവ് സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമായി മാറിക്കഴിഞ്ഞു.

(Flypop wants to connect Britain with secondary cities in India, offering affordable fares in all-economy seating aircraft.)

എന്നാലിതാ, സാധാരണക്കാരന് താങ്ങാനാവുന്ന നിരക്കിൽ യാത്രാസർവീസ് നടത്തുക എന്ന ലക്ഷ്യവുമായി ഒരു എയർലൈൻസ് അവതരിച്ചിരിക്കുന്നു: ബ്രിട്ടനിൽ നിന്നുള്ള ഫ്ലൈപോപ്പ്. ഇന്ത്യൻ വംശജനായ നിനോ സിങ് ജഡ്ജ് നേതൃത്വം നൽകുന്ന ഫ്ലൈപോപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത് ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യൻ യാത്രക്കാരെയാണെന്നതിനാൽ കുറഞ്ഞ ചെലവിൽ ലോകം കറങ്ങുന്നത് മലയാളികൾക്കും സ്വപ്നം കണ്ടുതുടങ്ങാമെന്നർത്ഥം. 2022 അവസാനത്തോടെ യാത്രാവിമാനങ്ങളുടെ സർവീസ് തുടങ്ങാനാണ് ഫ്ലൈപോപ്പിന്റെ പദ്ധതി.

ഇന്ത്യക്കാർക്ക് മുൻഗണന

സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന നിരക്കിൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെ രണ്ടാംനിര നഗരങ്ങളിലേക്ക് സർവീസ് നടത്താനാണ് ലണ്ടൻ സ്റ്റാൻസ്റ്റഡ് എയർപോർട്ട് ആസ്ഥാനമായുള്ള ഫ്ലൈപോപ്പ് ഉദ്ദേശിക്കുന്നത്. കാർഗോ സർവീസുകൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. 2022 അവസാനിക്കുംമുമ്പ് യാത്രാ വിമാനങ്ങൾ പറത്താനാകുമെന്നാണ് അവരുടെ പ്രതീക്ഷ. "ഇന്ത്യയിലെ രണ്ടാംനിര നഗരങ്ങളിലേക്ക്, ഇടയ്ക്ക് സ്റ്റോപ്പില്ലാതെ സാധ്യമായ ഏറ്റവും കുറഞ്ഞ നിരക്കിൽ സർവീസ് നടത്താനാണ് ആഗ്രഹിക്കുന്നത്." ഏപ്രിൽ എട്ടിന് കാപ്പ എയർലൈൻ ലീഡർ ഉച്ചകോടിയിൽ സംസാരിക്കവെ നിനോ സിംഗ് പറഞ്ഞു.

"ഇക്കണോമി ക്ലാസ് യാത്രക്കാരോട് ഞങ്ങൾ വളരെ ബഹുമാനത്തോടെയാണ് പെരുമാറുന്നത്. വിമാനത്തിന്റെ പുറകുവശത്താണ് എന്നതുകൊണ്ടുമാത്രം അവർ മോശം പെരുമാറ്റം അർഹിക്കുന്നില്ല. ഞങ്ങളുടേത് ഇക്കണോമി ക്ലാസ് മാത്രമാണ്. എല്ലാവർക്കും തുല്യപരിഗണന. ഇതൊരു ജനാധിപത്യപരമായ സംരംഭമാണ്.' - സി.ഇ.ഒ പ്രഖ്യാപിക്കുന്നു.

പ്രധാനമായും ദക്ഷിണേഷ്യൻ പ്രവാസി സമൂഹത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബിസിനസ് മോഡലാണ് ഫ്ലൈപോപ്പിന്റേത്. ആഫ്രിക്ക, കരീബിയൻ മേഖലകളിലേക്കും സർവീസുകൾ ആലോചിക്കുന്നുണ്ട്.

"ഓരോ 24 മണിക്കൂറിലും വിമാനങ്ങൾ സ്റ്റാൻസ്റ്റെഡിൽ തിരിച്ചെത്തുന്ന മാതൃകയാണ് നമ്മുടേത്. ഒപ്പം ഭാവിയിൽ ന്യൂസിലാന്റ്, ഓസ്ട്രേലിയ എന്നിവടങ്ങളിലേക്കുള്ള സർവീസിൽ സ്റ്റോപ്പ് ഓവറായും ഇന്ത്യൻ നഗരങ്ങളെ ഉപയോഗിക്കും.' അദ്ദേഹം പറഞ്ഞു. പ്രാദേശിക ലോബഡ്ജറ്റ് വിമാനക്കമ്പനികളുമായി സഹകരിച്ച് ഭാവിയിൽ ചെലവുകുറഞ്ഞ എയർലൈൻ നെറ്റ്‍വർക്ക് രൂപീകരിക്കാൻ ആഗ്രഹിക്കുന്നതായും ഇതോടെ സാധാരണക്കാർക്കും ലോകം ചുറ്റാൻ കഴിയുമെന്നും നിനോ സിങ് ജഡ്ജ് കൂട്ടിച്ചേർക്കുന്നു.

കൊച്ചിയിലേക്കും സർവീസ്

ആദ്യഘട്ടത്തിൽ ലണ്ടൻ സ്റ്റാൻസ്റ്റഡിൽ നിന്ന് കൊച്ചിയടക്കം ഏഴ് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്താനാണ് ഫ്ലൈപോപ്പിന്റെ പദ്ധതി. ഹൈദരാബാദ്, ചണ്ഡിഗഡ്, ഗോവ, കൊൽക്കത്ത, അഹമ്മദാബാദ്, അമൃത്‍സർ എന്നിവയാണ് മറ്റ് നഗരങ്ങൾ. എല്ലാ ദിവസവും സർവീസുണ്ടാകും.

ചെലവു ചുരുക്കാൻ പലവഴികൾ

സർവീസ് ചെലവ് കുറക്കാൻ പലതരത്തിലുള്ള വഴികളാണ് ഫ്ലൈപോപ്പ് തേടുന്നത്. യാത്രാ ബുക്കിങ് ഓൺലൈൻ മാത്രമായിരിക്കുമെന്നതിനാൽ സ്ട്രീറ്റ് ഔട്ട്ലെറ്റുകളുടെ ചെലവ് വരുന്നില്ല. ഇന്ധനക്ഷമതയുള്ള, വലിയ വിമാനങ്ങളായിരിക്കും ഇവരുടേത്. ഇടയ്ക്കു നിർത്താതെ നോൺസ്റ്റോപ്പ് ആയി സർവീസ് നടത്തുന്നതിനാൽ ഇന്ധനവും സമയവും ചെലവും ലാഭിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

വലിയ സ്വപ്നത്തിലേക്ക് ചെറിയ തുടക്കം

നൂറിലേറെ വിമാനങ്ങളുള്ള ഒരു വൻകിട വിമാനക്കമ്പനിയായി മാറുകയാണ് ഫ്ലൈപോപ്പിന്റെ സ്വപ്നം. എങ്കിലും അടുത്ത അഞ്ചുവർഷത്തിനുള്ളിൽ പത്ത് മുതൽ 30 വരെ വിമാനങ്ങൾ എന്ന യാഥാർത്ഥ്യബോധത്തോടെയാണ് കമ്പനിയുടെ പ്രവർത്തനം.

കാർഗോ സർവീസുകൾക്ക് ലീസിനെടുത്ത വിമാനങ്ങൾ ഉപയോഗിക്കുന്ന ഫ്ലൈപോപ്പ് രണ്ട് വിമാനങ്ങളാണ് ഇതിനകം വാങ്ങിയിരിക്കുന്നത്. രണ്ടും എയർബസിന്റെ എ 300. മൂന്ന് ക്ലാസുകളിലായി 260 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിവുള്ളതാണ് ഇന്ധനക്ഷമതയ്ക്കും യാത്രാസുഖത്തിനും പേരുകേട്ട എ 300. ക്ലാസുകൾ ഒന്നാക്കി മാറ്റുന്നതിലേറെ 406 പേർക്ക് ഒരേസമയം യാത്രചെയ്യാൻ കഴിയും.

കോവിഡ് സൌകര്യമായി

കോവിഡ് മഹാമാരി വ്യോമഗതാഗതത്തെ സാരമായി ബാധിച്ച ഘട്ടത്തിൽ തന്റെ വിമാനക്കമ്പനി തുടങ്ങാൻ കഴിഞ്ഞത് ലാഭമായെന്ന് നിനോ സിങ് ജഡ്ജ് പറയുന്നു: താരതമ്യേന കുറഞ്ഞ വാടകയ്ക്ക് വിമാനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കിൽ ലീസിങ് കമ്പനികളുമായി കരാറിലെത്താനായി. താരതമ്യേന കുറഞ്ഞ വേതനത്തിൽ വിമാനജീവനക്കാരും ലഭ്യമായി.

വിമാനങ്ങൾ ലീസിന് കൊടുക്കുന്ന അവോലോൺ കമ്പനി അധികൃതർ കോവിഡിനു മുമ്പ് തന്റെ ഫോൺ പോലും എടുക്കാറുണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ഇങ്ങോട്ടു വിളിച്ച് വിമാനങ്ങൾ വേണോ എന്ന് അന്വേഷിക്കുകയാണെന്നും ജഡ്ജ് പറയുന്നു.

TAGS :

Next Story